തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/എന്റെ ഡയറിക്കുറിപ്പ്
എന്റെ ഡയറിക്കുറിപ്പ് 11-04-2020 ശനി
മാർച്ച് പകുതിയോടെ സ്കൂൾ അടച്ചപ്പോൾ ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നീട് കുറെ നാളത്തേക്ക് എൻെറ കൂട്ടുകാരേയും അധ്യാപകരേയും കാണാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി. കൊറോണ എന്ന രോഗം കൂടുതൽ പടരാതിരിക്കാനാണ് സ്കൂൾ പൂട്ടിയതെന്ന് പിന്നീട് അറിഞ്ഞു. സ്കൂൾ പൂട്ടിയതിനുശേഷം മാമൻെറ വീട്ടിൽ പോയി. അത് നല്ല അനുഭവമായിരുന്നു. കൂട്ടുകാരുടെ കൂടെ നാളുകൾക്ക് ശേഷം കളിക്കാൻ സാധിച്ചു. ഞായറാഴ്ച കർഫ്യൂ ആയതിനാൽ വൈകുന്നേരം അഞ്ചുമണിക്ക് ഞങ്ങൾ തട്ടിൻെറ മുകളിൽ കയറി പാത്രം കൊട്ടി. ലോക് ഡൗൺ വന്നതോടെ ചിത്രരചനാക്ളാസും ഫുഡ്ബോൾ കളിയും എനിക്ക് നഷ്ടമായി. എന്നിരുന്നാലും വീട്ടിലിരുന്ന് ഫുഡ്ബോളും ചിത്രരചനയും പരിശീലിക്കുന്നു. ചൊവ്വാഴ്ച വിഷുവാണ്. ഇത്തവണ വിഷുക്കണിയോ കൈനീട്ടമോ ,പടക്കമോ , ആഘോഷങ്ങളോ ഒന്നും തന്നെ ഇല്ല.. ഒരിടത്തും യാത്ര പോകുുന്നില്ല..എത്രയും പെട്ടന്ന് കൊറോണ എന്ന മഹാമാരി ലോകത്തുനിന്ന് നമ്മെ വിട്ടുപോയാൽ മാത്രം മതി..നിർത്തുന്നു....
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |