ഞാൻ കണ്ട ഏറ്റവും വലിയ പ്രതിഭാസം
പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയിലും
ഒരു പ്രതീക്ഷയുണ്ട്
തന്റെ വരവും കാത്തിരിക്കുന്നു.
മണ്ണിനെ കെട്ടിപ്പുണരാമെന്ന്
ഇതൊരുതരം പ്രണയമാണ്, തന്റെ വരവും
കാത്തിരിക്കുന്ന ഭൂമിയെ കുളിർമ യേറ്റാൻ
വരുന്ന മഴയെ കാത്തിരിക്കുന്ന
ഭൂമിയും ആയുള്ള
പ്രണയം.
അവർ ഒന്നിക്കുന്നിതിനിടയിൽ കാർമേഘം
ഇല്ലാതാകുന്നു. മണ്ണിന്റെ മണമുള്ള
പ്രണയമാണ് മഴയും ഭൂമിയുമാ യുള്ളത്.
ജൂൺ മാസത്തിൽ മഴ നനഞ്ഞ്
പോകുന്ന കുട്ടികൾ.
മഴയത്ത് കുളിച്ചുനിൽക്കുന്ന
ചെടികളും മരങ്ങളും
ഇവരെ സന്തോഷിപ്പിക്കുന്ന
മഴയും ഭൂമിയും. മഴത്തുള്ളികൾ പൊഴിയുന്ന വഴികൾ
ഇലകളിൽ നിന്നും ചിന്നി ച്ചി തറുന്ന മഴ
തുള്ളികൾ, മനുഷ്യന്റെ മനസ്സിലെ
കുളിർ മ്മ യാണ് മഴ.