നമ്മുടെ ശരീരത്തിലെ പ്രതിരോധ ശക്തിക്കനുസരിച്ചാണ് നമ്മളിൽ അസുഖം കടന്നു കൂടുന്നത്.
ഇതിനെതിരെ പ്രതിരോധിക്കാൻ നമ്മൾ പഴങ്ങൾ, പലക്കറികൾ ഇവയെല്ലാം കഴിക്കണം.
ധാതുലവണങ്ങൾ, ധാന്യകം, പ്രോട്ടീനുകൾ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
നമുക്ക് ഈ ശക്തി കുറഞ്ഞാൽ എല്ലാ തരം അസുഖങ്ങളും പെട്ടെന്ന് പിടിപെടും.
ധാരാളം ഇലക്കറികൾ, പച്ചക്കറികൾ ഇവയെല്ലാം നമ്മൾ കഴിക്കണം.
നമ്മുടെ ജീവിത ശൈലികൊണ്ട് ,
അല്ലെങ്കിൽ മോശമായ ജീവിത ശൈലി കൊണ്ട് ധാരാളം അസുഖങ്ങൾ നമുക്ക് വരുന്നു.
അതിനാൽ നല്ല ശീലങ്ങളോടെ എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണവും
സമയത്തിനും ആവശ്യത്തിനും കഴിച്ച് നമ്മുടെ പ്രതിരോധ ശക്തി നമുക്ക് വർധിപ്പിക്കാം.
അങ്ങനെ ചെയ്താൽ നല്ല ആരോഗ്യമുള്ള പൗരൻമാരാവാൻ നമുക്ക് കഴിയും.