കൊറോണ
അതിരുകൾ മായ്ച്ചു ഒരുമയുടെ ശക്തിയറിയാൻ നമുക്കൊരു പൊതു ശത്രു വേണമായിരുന്നു. കാലം അതിനു കൊറോണ എന്ന് പേരിട്ടു. പല മതവിഭാഗങ്ങളുടെയും തിളക്കം നഷ്ടപ്പെട്ടു. ജാതി ബോധത്തിന്റെ പ്രൗഡി മാഞ്ഞു പോയി. മാനുഷികതയുടെ തെളിമയും കരുത്തും തെളിവാകാൻ ഈ ശത്രു നമുക്ക് സഹായിയായി. ദിവസവും ഓരോരോ ജീവൻ നഷ്ടപ്പെടുമ്പോഴും അവശേഷിക്കുന്നവർക്ക് ഇത് വരെ പുലർത്തിയ സ്വാർത്ഥ ജീവിതത്തെ മനുഷ്യത്വം കൊണ്ട് അളന്നെടുക്കുവാനുള്ള ഒരു അവസരമായി ഇത്. തകർന്നടിയുമ്പോഴും കരുത്തോടെ സ്വപ്നം കാണാൻ മാനുഷിക മൂല്യം മാത്രം മതി എന്ന് തിരിച്ചറിയുന്ന കാലം.


അയന രവീന്ദ്രൻ
7 A എ.എം.എച്ച്.എസ്സ്.പൂവമ്പായി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം