തുടർന്നു വായിക്കുക ......

Schoolwiki സംരംഭത്തിൽ നിന്ന്

സർക്കാരിൽനിന്നും സ്ക്കൂൾ അനുവദിച്ചുകിട്ടി ; വാലാങ്കര ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ . സ്ക്കൂളിന്റെ പ്രഥമ മാനേജർ കൂടത്തും മുറിയിൽ ശ്രീ .കെ . സി . വറുഗീസ് മാപ്പിള ആയിരുന്നു . ആദ്യത്തെ ഹെഡ്മാസ്റ്ററായി കക്കുടിയിൽ ദിവ്യശ്രീ . കെ . എ മാത്യൂസ് കത്തനാർ ആയിരുന്നു . 1916-ൽ നിയമിതനായി . സ്ക്കൂളിൽ ആദ്യം പ്രവേശനം ലഭിച്ച വിദ്യാർത്ഥി പെരികലത്ത് , കുരുവിള കുരുവിള മകൻ കുരുവിളയാണ് . മാത്യൂസ് കത്തനാർക്കുശേഷം 1930 മുതൽ 1950 വരെയും പൂവത്തൂർ എം . സി . മാത്യു ആയിരുന്നു ഹെഡ്മാസ്റ്റർ . ഈ കാലയളവിൽ സ്ക്കൂൾ മാനേജുമെന്റു സംമ്പന്ധിച്ചും ഭരണം സംമ്പന്ധിച്ചും ചില തർക്കങ്ങൾ ഉണ്ടായെങ്കിലും , വട്ടശ്ശേരിൽ നി . വ . ദി .ശ്രീ . ഗീവറുഗീസ് മാർ ദീവന്ന്യാസ്യോസ് മെത്രാപ്പോലിത്താ പള്ളിക്കൂടത്തിൽ എഴുന്നെള്ളി അഭിപ്രായഭിന്നതകൾ പറഞ്ഞുതീ‍ർത്തു . കൂടത്തും മുറിയിൽ ശ്രീ . ചാക്കോ ഗീവറുഗീസ് മാനേജരായി . അദ്ദേഹത്തിന്റെ കാലശേഷം സ്ക്കൂൾ ഭരണം വ്യവസ്ഥാപിതമായി കൊണ്ടുപോകത്തക്കവണ്ണം ഒരി ഭരണഘടന എഴുതി ഉണ്ടാക്കുന്നതിന് അഡ്വക്കേറ്റ് കെ . റ്റി . കുര്യൻ സഹായിചിട്ടുണ്ട് . ഒരു ഹൈസ്ക്കൂളായി അപഗ്രേഡു ചെയ്യുന്നതിനും , ഭരണം സുഖമമാക്കുന്നതിനും ആയി ഇടവകയോഗം ചേർന്ന് സർവ്വ ശ്രീ . കെ . വി . വറുഗീസ് കൂടത്തും മുറിയിൽ , ഇൗപ്പൻ ഗീവറുഗീസ് കൂടത്തുംമുറിയിൽ , പുത്തൻപുരയ്ക്കൽ ചുരുളുകുഴിയിൽ ഗീവറുഗീസ് സ്ക്കറിയാ , മഞ്ഞള്ളൂർ പുത്തൻ വീട്ടിൽ എം . ഈ . ജോർജ്ജ് , പെരിയലത്ത് പി . എ . പീലിപ്പോസ് എന്നിവരെ തെരഞ്ഞെടുത്തു . കൂടാതെ ഭരണഘടനാനുസരണം ശ്രീ . പോടിയന്ത്ര സി . കെ . നാരായണകുറുപ്പ് , തുണ്ടിയിൽ റ്റി .പി .വറുഗീസ് , കൊച്ചുകുഴിയിൽ കെ . ഒാ . നൈനാൻ എന്നിവരെ കോപ് ട് ചെയ്യുകയും ചെയ്തു . സ്ക്കൂളിലെ അസിസ്റ്റൻറു ടീച്ചർ ഭരണസമിതി അംഗമായിരുന്നുകൂടാ എന്നായിരുന്നു വ്യവസ്ഥ . എന്നിരിക്കിലും ചുരുളുകുഴിയിൽ ശ്രീ കെ . വി . ജോർജ്ജിനെ ബ‍ർസാറായി നിയമിക്കുകയാണുണ്ടായത് . അഞ്ചു വർഷമായിരുന്നു ഭരണസമിതിയുടെ കാലാവധി . സ്ക്കൂൾ കരസ്പോണ്ടൻറിന് നിയമനം നടത്തുന്നതിന് അധികാരമില്ലെന്നായിരുന്നു ചട്ടം . ഇക്കാരണത്താലും സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂറിന്റെ ജനറൽമാനേജർ ആയിരുന്നതിനാലും മഞ്ഞള്ളൂർ പുത്തൻവീട്ടിൽ എം .ഇ . ജോർജ്ജ് കറസ്പോണ്ടൻറ് സ്ഥാനവും , മെമ്പർ സ്ഥാനവും രാജിവെച്ചു . ഈ സാഹചര്യത്തിൽ പെരിയലത്ത് പി . എ . ഫീലിപ്പോസിനെ മാനേജരായി തെരഞ്ഞെടുത്തു . 1960 മുതൽ 1974-ൽ M. D. & കാത്തോലിക്കേറ്റ് കോർപ്പറേറ്റ് മാനേജുമെന്റിൽ ലയിക്കുന്നതുവരെയും ശ്രീ . പി .എ .ഫീലിപ്പോസ് മാനേജരായി സ്തുത്യർഹമായി സേവനം അനുഷ്ടിച്ചുപോന്നു . തുടർന്ന് മാനേജർ സ്ഥാനം പരിശുദ്ധ കോതോലിക്ക ബാവാ തിരുമേനിയിൽ നിക്ഷ്പ്തമായി . ഇപ്പോൾ നി . വ . ദി . ശ്രീ . ജോസഫ് മാർ പക്കോമിയോസ് മെത്രപ്പോലിത്തതിരുമേനിയാണ് മാനേജർ . കേരളത്തിനകത്തും , പുറത്തും പ്രഖ്യാതരായ പൂർവവിദ്ധാർത്ഥികൾ നിരവധിയാണ് . പ്രൊഫസർ പി . ജെ . കുര്യൻ എം . പി . റിട്ടയാർഡ് സൂപ്രൻഠിങ് എൻജിനിയർ ജോയി ഈപ്പൻ, ജേർനലിസ്റ്റ് ചെറിയാൻ സഖറിയ , മാമ്മൻ ഫിലിപ്പ് വാലാങ്കര വിവിധ സഭാംഗങ്ങളായി അൻപതിൽ പരം വൈദിക ശ്രേഷ്ഠർ , അഭിഭാഷകർ തുടങ്ങി വിദ്ധ്യാർത്ഥികളുടെ ഒരു നീണ്ട നിര ഈ വിദ്യാലയത്തിന് അഭിമാനം വളർത്തുന്നവരാണ് . മലങ്കര ഒാർത്തഡോക്സ് സഭയുടെ എം.ഡി . ആൻന്റ് കാതോലിക്കേറ്റ് കോർപ്പറേറ്റ് മാനേജുമെന്റിലെ പതിനഞ്ച് ഹൈസ്ക്കൂളുകൾ , ഒരു ട്രെയിനിംങ് സ്ക്കൂൾ , പത്തു U. P സ്ക്കൂൾ 53 L. P സ്ക്കൂളുകളിലുമായി 984 അദ്ധ്യാപകരും 91 അദ്ധ്യാപകേതര ജീവനക്കാരും രണ്ടരലക്ഷം വിദ്യാർത്ഥികളും ഉണ്ട് . കോർപ്പറേറ്റ് മാനേജുമെന്റിൽ എസ് .എസ് . എൽ . സി .യ്ക്ക് ഉയർന്ന സ്ഥാനം നേടുന്ന നിദ്യാലയങ്ങളക്കായി Z. M പാറേട്ട് ഏർപ്പെടുത്തിയ നസ്രാണി ട്രോഫിയും മാനേജർ തിരുമേനി ഏർപ്പെടുത്തിയ ദീവന്നാസിയാസ് ട്രോഫിയും ഉണ്ട് .

സപ്തതിവർഷം നമ്മുടെ പ്രിയങ്കരനായ പ്രധാനമന്തി രാജീവ്ജിയുടെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളുകൾ സമർത്ഥമായി നേരിടുവാൻ ഭാവി തലമുറയെ സുസജ്ജരാക്കുന്നതിന് അധ്യാപകർക്ക് പ്രത്യേക പരിശീലനം ലൽകുന്നതിനുള്ള ബ്രഹത്തായ അധ്യാപക പരിശീലന പരുപാടിയുടെ ഭാഗമായി ഈ സ്ക്കൂളും ഒരു പരിശീലന കേന്ദ്രമായിരുന്നു .

                              അനുസ്മരണ

ഈ സ്ക്കൂൾ പൂർവവിധ്യാർത്ഥിയായിരുന്ന മഹാകവി വെണ്ണിക്കുളം ഗോപാലകുറുപ്പിന്റെ അനുസ്മരണ യോഗം ഇവിടെ വെച്ചു നടത്തി . Dr.തകഴി ശിവസങ്കരപ്പിള്ളയായിരുന്നു മുഖ്യ അതിഥി .തുടർന്ന കടമ്മനിട്ട രാമകൃഷ്ണന്റെ നേതൃത്വത്തിൽ കവി അരങ്ങും തുടർന്ന് കല്പരിപാടികളും ഉണ്ടായിരുന്നു .

"https://schoolwiki.in/index.php?title=തുടർന്നു_വായിക്കുക_......&oldid=1059843" എന്ന താളിൽനിന്ന് ശേഖരിച്ചത്