ജി.യു.പി.എസ് മണാശ്ശേരി/അക്ഷരവൃക്ഷം/ഒരു കിളിയുടെ കഥ.

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കിളിയുടെ കഥ.

. അപ്പോഴാണ് എന്റെ ചേച്ചി എന്നെ പുറത്തേയ്ക്ക് വിളിച്ചത്. അവിടെ ഒരു കൊട്ടയിൽ കുഞ്ഞിക്കിളി. ഞാൻ അച്ഛനോട് ചോദിച്ചു, " ഇതെന്താ ഇവിടെ? " അച്ഛൻ പറഞ്ഞു, " പുറത്തിറങ്ങി പറക്കാൻ നോക്കിയതാ... താഴെ വീണു്. " ഞങ്ങൾ അതിന് പഴം നൽകി. പക്ഷെ കുഞ്ഞിക്കിളി അത് കഴിച്ചില്ല. സങ്കടത്തോടെ കിടന്നുറങ്ങി. അത് കഴിഞ്ഞ് ഞങ്ങൾ അതിനെ മുറ്റത്തിറക്കി. അത് ചാടി... ചാടി... പോയി. രാത്രിയായി. ആ കിളി കുഞ്ഞിനെ അമ്മ കാവൽ നിൽക്കുന്നുണ്ടായിരുന്നു. പിറ്റേ ദിവസം ഞാൻ രാവിലെ എഴുന്നേറ്റ് ചേച്ചിയോട് ചോദിച്ചു കുഞ്ഞിക്കിളി എവിടെ ചേച്ചി പറഞ്ഞു ," ചേര കടിക്കാൻ പോയിട്ടുണ്ട് ". ഞാൻ ഓടി പോയി അമ്മയോട് ചോദിച്ചു ," ചേര കിളിയെ കടിച്ചോ? ". അമ്മ പറഞ്ഞു ,ഇല്ല. അച്ഛൻ അതിനെ കല്ലെടുത്ത് എറിഞ്ഞു. വൈകുന്നേരമായപ്പോൾ ഞങ്ങൾ അത് അറിഞ്ഞു. പൂച്ച അതിനെ തിന്നു എന്ന്. കുഞ്ഞികിളിയുടെ അച്ഛനും അമ്മയും കുറേ വിളിച്ചു നോക്കി. അവസാനം ആ കിളികൾ കൂടി ലേക്ക് പോയി. പിറ്റേ ദിവസം ' .ഞാൻ എഴുന്നേറ്റു. സന്തോഷ വാർത്ത .കുഞ്ഞിക്കിളി ജീവിച്ചിരിപ്പുണ്ട് . ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷമായി.

ധനശ്രീ അജിത്ത്
3 ജി.യു.പി.എസ് മണാശ്ശേരി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ