ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. തവിടിശ്ശേരി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി

തവിടിശ്ശേരി :- ഗവ ഹൈസ്കൂൾ തവിടിശ്ശേരിയുടെ ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ നടന്നു . എസ് എം സി ചെയർമാൻ രതീഷ് കെയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ ലളിത അവർകൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു . ഹെഡ്മിസ്ട്രസ് ജ്യോതി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വെച്ച് മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രകാശൻ അവർകൾ നവാഗത വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മാത്തിൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ കെ ശൈലജ ടീച്ചർ, നവോദയ ക്ലബ് അംഗം ശ്രീശങ്കരൻ തെക്കിനിയിൽ, മദർ പി.ടി.എ പ്രസിഡന്റ് വിജിന സുജിത്ത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വെച്ച് ആകാശ് കെഎസ് സൈബർ സുരക്ഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി അനീഷ് മാസ്റ്ററുടെ നന്ദി ഭാഷണത്തിലൂടെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു.

തുടർന്ന് നവീകരിച്ച പ്രീ പ്രൈമറി, ഒന്നാം ക്ലാസ് മുറിയുടെയും ഉദ്ഘാടനം കൂടി പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. പരിപാടിയിൽ എത്തിച്ചേർന്ന മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവും ഉച്ചഭക്ഷണവും നൽകിയത് പ്രവേശനോത്സവ പരിപാടികൾക്ക് ഒന്നുകൂടി മിഴിവേകി.