ഉള്ളടക്കത്തിലേക്ക് പോവുക

പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2026-27

മധ്യ വേനൽ അവധികാലത്തിനുശേഷം ജൂൺ 1 തിങ്കളാഴ്ച വിദ്യാലയങ്ങൾ തുറന്നു. പ്രവേശനോത്സവത്തോടുകൂടി കുട്ടികളെ സ്വീകരിച്ചു. രാവിലെ 10.15ന് പൊതു മീറ്റിംഗ് ആരംഭിച്ചു. പ്രധാനധ്യാപിക റോഷ് ബിനു ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജ്മെന്റ് റവ. ഫാ. ജേക്കബ് പുതുശ്ശേരി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. 2025-26 അധ്യായന വർഷം എസ്.എസ്.എൽ.സി പരീക്ഷക്ക് കുട്ടികൾ കൈവരിച്ച വിജയം മാനേജർ കുട്ടികളെയും മാതാപിതാക്കളെയും അറിയിച്ചു. പരിസരത്തുള്ള വിദ്യാലയങ്ങളെക്കാൾ മികച്ച വിജയം നമുക്ക് കരസ്ഥമാക്കാൻ സാധിച്ചു എന്ന് മാനേജർ പറഞ്ഞു. 100% വിജയം നമ്മൾ നേടി എന്നും അറിയിച്ചു. നിലവിളക്കു തെളിയിച്ച് മാനേജർ കത്തിച്ച തിരി പ്രധാനധ്യാപകയ്ക്ക് കൈമാറി. അധ്യാപകർ കുട്ടികൾക്ക് തിരി കത്തിച്ചു നൽകി. അതിനു ശേഷം മതപരമായ വായന നടത്തി. കത്തിച്ചു പിടിച്ച തിരികൾ പിടിച്ചുകൊണ്ട് കുട്ടികൾ നിന്നു. വായനക്ക് ശേഷം തിരികൾ അണച്ചു. അതിനുശേഷം ലക്കി ന്യൂ കോർണർ. പുതിയതായി വന്ന കുട്ടികളിൽ നിന്ന് ഒരു ഭാഗ്യശാലിയെ തിരഞ്ഞെടുത്ത് സമ്മാനം നൽകി. മാനേജ്മെന്റ് ട്രസ്റ്റീ, പി.ടി.എ പ്രസിഡന്റ് ശ്രീ. ടോണി ജോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ജിൻഷി വർഗ്ഗീസ് നന്ദി പറഞ്ഞു. കുട്ടികൾക്ക് ലഡു വിതരണം നടത്തി.

മീറ്റിങ്ങിനു ശേഷം ഓരോ ക്ലാസിലെയും അധ്യാപകർ വന്ന് പുതിയ കുട്ടികളുടെ പേരുകൾ വിളിച്ച് കുട്ടികളെ പുതിയ ക്ലാസിലേക്ക് കൊണ്ടുപോയി. ഡ്രൈവർമാരെ കാണുവാനുള്ള സൗകര്യവും മാതാപിതാക്കൾക്ക് സംശയങ്ങൾ തീർക്കുവാനും സൗകര്യം ഒരുക്കി. 12.30 സ്കൂളിൽ നിന്ന് കുട്ടികളെ വിട്ടു. ആദ്യ ദിവസം ആയതുകൊണ്ട് മാതാപിതാക്കൾ വന്നാണ് കുട്ടികളെ കൊണ്ടുപോയത്.