ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/hjfj

Schoolwiki സംരംഭത്തിൽ നിന്ന്

June 5 പരിസ്ഥിതി ദിനാചരണം

അൽഫാറൂഖിയ HSS ചേരാനെല്ലൂർ

ഒരു തൈ നടാം നമ്മളും അമ്മയ്ക്ക് വേണ്ടി എന്ന സുഗതകുമാരിയുടെ ഈരടികൾ ഏറ്റെടുത്തുകൊണ്ട് ടീം അൽഫാറൂഖിയയും പരിസ്ഥിതി ദിനം കൊണ്ടാടി

.പരിസ്ഥിതി ദിന പ്രതിജ്ഞയിൽ ആരംഭിച്ചഅസംബ്ലി, പോസ്റ്റർ മത്സരം വരെദിനാചരണം നീണ്ടുനിന്നു.

എസ്പിസിയും നേച്ചർ ക്ലബ്ബും സംയുക്തമായി പോസ്റ്റർ നിർമ്മാണം മത്സരവുംഅവയുടെ പ്രദർശനവും നടത്തി.പരിപാടിയിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ചത് കൊളാഷ് മത്സരമായിരുന്നു.

ആസ്റ്റർമെഡിസിറ്റിയും ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്

കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫലവൃക്ഷ തൈ നടൽ പരിപാടിയും നടന്നു.

പോസ്റ്റർ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദുർഗ്ഗാ ടി എസ് , സഫ നസീറുംഒന്നാം സ്ഥാനം കരസ്ഥമാക്കി.പോസ്റ്റർ നിർമ്മാണം (യുപി തലത്തിൽ) ശ്രീലക്ഷ്മി ഒന്നാം സ്ഥാനവും ആര്യ നന്ദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കൊളാഷ് മത്സരത്തിൽ ദുർഗ T S നാണ്ആണ് ഒന്നാം സ്ഥാനം.

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രസംഗമത്സരം  തജ്‌മൽ ഹുസൈൻ മാസ്റ്റർ നേതൃത്വം നൽകി.മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് IOAക്ലാസിലെ മുഹമ്മദ് ബിലാൽ ഒന്നാം സ്ഥാനം നേടി.യുപി വിഭാഗത്തിൽനിന്ന് മുഹമ്മദ് ഹാഫിസ് വിഎസ് എന്ന കൊച്ചു മിടുക്കനാണ് ഒന്നാം സ്ഥാനം. പരിസ്ഥിതി ദിന ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഐനാ മസ് നീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി യുപി വിഭാഗത്തിൽ ഏഴാം ക്ലാസിലെ ദ്രൗപത് എന്ന കൊച്ചു മിടുക്കനാണ് ഒന്നാം സ്ഥാനംകരസ്ഥമാക്കിയത്. ക്വിസ്സ്മാസ്റ്റേഴ്സ് ആയിതജ്‌മൽ സാറും തസ്നി ടീച്ചറുംകുട്ടികളോടൊപ്പം ചേർന്നു.അഞ്ചാം ക്ലാസിലെ ലിറ്റിൽ സ്കോളർ ടീമിലെ കുട്ടികളുടെ ഫലവൃക്ഷ തൈ നടലോടെപരിസ്ഥിതി ദിന പരിപാടികൾ അവസാനിച്ചു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/hjfj&oldid=3007570" എന്ന താളിൽനിന്ന് ശേഖരിച്ചത്