ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:32022 pravesanolsavam1.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,080 × 1,920 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 817 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കുരുന്നു മനസ്സുകളിൽ ഉത്സവമായി പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ പ്രവേശനോത്സവം. പെരിങ്ങുളം*: സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പെരിങ്ങുളത്ത് 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനർവ മോഹൻ ഭദ്രദീപം കൊളുത്തി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അധ്യയന വർഷത്തിൽ കുട്ടികൾ പഠനത്തോടൊപ്പം മൂല്യങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമ്മിപ്പിച്ചു.

സ്കൂൾ മാനേജർ റവ.ഫാദർ ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ചു. വിദ്യാലയം അറിവിന്റെ മാത്രമല്ല, സ്നേഹത്തിന്റെയും ക്ഷേത്രമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ അച്ചൻ പറഞ്ഞു.

ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി ബിൻസി മാർട്ടിൻ, PTA പ്രസിഡന്റ് ശ്രീ ബിജു സി. കടപ്രയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നവാഗതരായ ഒന്നാം ക്ലാസ്സിലെ കുട്ടികളെ പൂക്കളും മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. നവാഗതയായ കുമാരി അനുഗ്രഹയുടെ നൃത്തം പരിപാടിക്ക് മിഴിവേകി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കൺവീനർ ശ്രീമതി മഞ്ജു ഡൊമിനിക് നന്ദി പറഞ്ഞു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:43, 7 ജൂൺ 202616:43, 7 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,080 × 1,920 (817 കെ.ബി.)32022 (സംവാദം | സംഭാവനകൾ)കുരുന്നു മനസ്സുകളിൽ ഉത്സവമായി പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ പ്രവേശനോത്സവം. പെരിങ്ങുളം*: സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പെരിങ്ങുളത്ത് 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനർവ മോഹൻ ഭദ്രദീപം കൊളുത്തി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അധ്യയന വർഷത്തിൽ കുട്ടികൾ പഠനത്തോടൊപ്പം മൂല്യങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമ്മിപ്പിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ചു....

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:32022_pravesanolsavam1.jpg&oldid=2997446" എന്ന താളിൽനിന്ന് ശേഖരിച്ചത്