ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് അമ്പലത്തറ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം

ഇക്കൊല്ലത്തെ സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ ഒന്നിന് 9. 30 am ന്ആരംഭിച്ചു. കുട്ടികളുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഐസിടി സഹായത്തോടെ സ്കൂൾ പ്രവേശനോത്സവ വീഡിയോ ഗാനം, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സ്കൂൾ പ്രവേശനോത്സവ സന്ദേശം,സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം എന്നിവ സ്ക്രീനിൽ പ്രദർശിപ്പിക്കുകയുണ്ടായി. നവാഗതരായ വിദ്യാർഥികൾക്ക് വർണ്ണപ്പൂക്കളും റോസാപ്പൂവും വർണ്ണതൊപ്പിയും നൽകി. സ്ക്കൂൾ ഓഡിറ്റോറിയം വർണ്ണക്കടലാസുകളും ബലൂണുകളും പുഷ്പങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു..

നമ്മുടെ സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തിയത് ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി പ്രീതകുമാരി ടീച്ചർ ആയിരുന്നു. അധ്യക്ഷ പ്രസംഗം PTA പ്രസിഡണ്ട്‌ മുഹമ്മദ് നദീം സേട്ട്, ഉദ്ഘാടനം വാർഡ്കൗൺസിലർ ശ്രീമതി സിമി ജ്യോതിഷ് എന്നിവർ ആയിരുന്നു. തദവസരത്തിൽ നഗരസഭയിൽ നിന്ന് 20 നിർധന കുട്ടികൾക്കായി അനുവദിച്ചു നൽകിയ ബാഗ് ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ നൽകുകയുണ്ടായി. മുഖ്യപ്രഭാഷണം നടത്തിയത് അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ വി വി വേണുഗോപാൽ അവർകൾ ആയിരുന്നു. ആശംസ പ്രസംഗം സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീജ എസ് എൻ നിർവഹിച്ചു.നന്ദി പ്രകാശനം സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഹെലൻ ടീച്ചർ നിർവഹിച്ചു.തുടർന്ന് കുട്ടികളെ അവരവരുടെ ക്ലാസുകളിലേക്ക് അധ്യാപകർ നയിച്ചു.മധുരം വിതരണം ചെയ്തു. അങ്ങനെ ഇക്കൊല്ലത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വർണ്ണാഭമായി നമ്മുടെ സ്കൂളിൽ നടക്കുകയുണ്ടായി.

ലോക പരിസ്ഥിതി ദിനാഘോഷം

നമ്മുടെ സ്കൂളിലെ ലോക പരിസ്ഥിതി ദിനാഘോഷം ജൂൺ 5 ന് നടക്കുകയുണ്ടായി... അതിനോട് അനുബന്ധിച്ച് പ്രത്യേക സ്കൂൾ അസംബ്ലി സംഘടിപ്പിക്കപ്പെട്ടു.. അസംബ്ലിയിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബഹുമാനപ്പെട്ട HM പ്രീത ടീച്ചർ സംസാരിക്കുകയുണ്ടായി... കാർഷിക കോളേജിൽ നിന്ന് സ്കൂളിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾ പരിസ്ഥി സംരക്ഷണത്തിന്റെ ആവശ്യത്തെ കുറിച്ചും മരങ്ങൾ നടുന്നതിനെക്കുറിച്ച് മറ്റും കുട്ടികൾക്ക് കൃത്യമായ അവബോധം നൽകി... തുടർന്ന് എച്ച് എമ്മി നും സീനിയർ അസിസ്റ്റന്റിനും പച്ചക്കറി തൈകൾ നൽകി... അവ കുട്ടികൾക്ക് നൽകുകയും അവർ സ്കൂൾ വളപ്പിൽ നടുകയും ചെയ്തു... തുടർ ന്നു പരിസ്ഥിതിയുടെ സംരക്ഷണത്തെക്കുറിച്ച് വിളിച്ചോതുന്ന ചില ഗാനങ്ങളും മറ്റും കുട്ടികൾ ആലപിച്ചു..

അസ്സബ്ലിക്കു ശേഷം കുട്ടികൾക്ക് പരിസ്ഥിതിയും ആയിട്ട് ബന്ധപ്പെട്ട ചിത്രരചനാ മത്സരം ക്വിസ് മത്സരം പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ നടത്തുകയുണ്ടായി..