ഉള്ളടക്കത്തിലേക്ക് പോവുക

ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2026-27

പ്രവേശനോത്സവവും അനുമോദനവും

തിരുവല്ല: ബാലികാമഠം ഹൈസ്ക്കൂൾ ജൂൺ 1 തിങ്കൾ പ്രവേശനോത്സവം നടത്തി. സ്ക്കൂൾ മാനേജർ അഡ്വ പ്രദീപ് മാമ്മൻ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത (നിരണം ഭദ്രാസനം) ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസത്തിന് ആരോഗ്യമുള്ള ശരീരം ചിന്ത ബുദ്ധി യുക്തി എന്നിവ ആവശ്യമാണെന്ന് അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. മാനേജർ പ്രദീപ് മാമ്മൻ മാത്യു, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ആനി വർഗീസ് ,പി റ്റി എ പ്രസിഡന്റ് ശ്രീ. ഷിബു എം ഏബ്രഹാം, കുമാരി. അനുരാധ നായർ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് യോഗത്തിൽ അനുമോദനങ്ങൾ അർപ്പിച്ചതിനോതോടൊപ്പം CM KIDS Scholarship (USS) പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു.

പരിസ്ഥിതി ദിനം

തിരുവല്ല ബാലികാമഠം ഹയർ സെക്കന്ററി സ്കൂൾ പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആനി വർഗീസ് വൃക്ഷത്തൈ കുട്ടികൾക്ക് നൽകി പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്യുകയും പരിസ്ഥിതിദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. അധ്യാപിക ശ്രീമതി. പ്രീതി സ്കറിയ, വിദ്യാർഥികളായ ജോനാ അന്ന ജോജി, ലോക സാരംഗ് എന്നിവർ പ്രസംഗിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ ഔഷധസസ്യത്തോട്ടം നിർമ്മിച്ച് പരിസ്ഥിതി ദിനാഘോഷത്തിന് മാറ്റുകൂട്ടി

വനമിത്ര അവാർഡ്

2025 - വർഷത്തിലെ കേരളാ വനം വകുപ്പിന്റെ വനമിത്ര പുരസ്കാരത്തിന് പത്തനംതിട്ട ജില്ലയിൽ നിന്നും ബാലികാമഠം സ്കൂളിലെ കുമാരി അഥീന എം വർഗീസിനെ തിരഞ്ഞെടുത്തു. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 2026 രാവിലെ പത്തു മണിക്ക് തിരുവനന്തപുരത്തുള്ള വനം വകുപ്പ് ആസ്ഥാനത്തുവച്ച് ബഹു. വനം വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബേ ജോണിൽ നിന്നു അവാർഡ് സ്വീകരിക്കുന്നു.