ജി.വി.എച്ച്. എസ്.എസ്. കുണിയ/പ്രവർത്തനങ്ങൾ/2026-27
സ്കൂൾ പ്രവർത്തനങ്ങൾ(2026-2027)

ജുൺ 1 പ്രവേശനോൽസവം
ജി വി എച്ച് എസ് എസ് കുണിയയിലെ 2026-2027 പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി സമുചിതമായി ആഘോഷിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാബു എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറിയിലേയും ഒന്നാം ക്ലാസിലെയും മുഴുവൻ കുട്ടികൾക്കുമുള്ള കുട വിതരണം പിടിഎ പ്രസിഡന്റ് ശ്രീ അഷ്റഫ് ആയംകടവ് നിർവഹിച്ചു. പുതിയ കുട്ടികൾക്കുള്ള ബാഗ് വിതരണം എസ് എം സി ചെയർമാൻ ശ്രീ ഹാരിസ് മുഹമ്മദും പുസ്തക വിതരണം പ്രിൻസിപ്പാൾ ശ്രീമതി സിമി മോൾ ടീച്ചറും നിർവഹിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനം




പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ ജൂൺ അഞ്ചിന് എല്ലാ കുട്ടികളും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. തുടർന്ന് ഓരോ ക്ലാസിലും പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. ഓരോ ക്ലാസിലെയും ഒന്നാം സ്ഥാനക്കാരെ ഉൾപ്പെടുത്തി സ്കൂൾതല ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള സമ്മാനദാനം ഹെഡ്മിസ്ട്രസ് ശ്രീമതി സിന്ധു ടീച്ചർ നിർവഹിച്ചു പരിസ്ഥിതി ദിന പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു പ്രദർശനവും നടത്തി. കൂടാതെ പരിസ്ഥിതി ദിനത്തിൽ ഹെഡ്മിസ്ട്രസ്സും കുട്ടികളും പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
കൂടാതെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ വേണ്ടി യുപി ക്ലാസിലെ കുട്ടികൾ സ്കിറ്റ് അവതരിപ്പിച്ചു.