ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:Kmvhss പരിസ്ഥിതി ദിനം '26.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (4,032 × 3,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.97 എം.ബി., മൈം തരം: image/jpeg)

ലോക പരിസ്ഥിതി ദിനം: പിലിക്കോട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം കൊടക്കാട് കേളപ്പജി സ്കൂളിൽ നടന്നു

  • കൊടക്കാട്:* ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പിലിക്കോട് ഗ്രാമപഞ്ചായത്തും കെഎംവിഎച്ച്എസ്എസ് കൊടക്കാടും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ഗ്രാമസഭയും പരിസ്ഥിതി സംരക്ഷണ പരിപാടിയും ജൂൺ 5-ന് കൊടക്കാട് കെഎംവിഎച്ച്എസ്എസിൽ നടന്നു.

പ്രകൃതിയിൽ നിന്ന് പ്രചോദനം , കാലാവസ്ഥയ്ക്ക് വേണ്ടി നമ്മുടെ ഭാവിക്ക് വേണ്ടി എന്ന 2026-ലെ പരിസ്ഥിതി ദിന സന്ദേശത്തെ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുഞ്ഞിരാമൻ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു.

കെഎംവിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ശ്രീമതി ടി. കാഞ്ചന സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീ. വി. മധുസൂദനൻ , വാർഡ് മെമ്പർ ശ്രീമതി സന്ധ്യ സി, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. അജിത്ത് കുമാർ ഒ. എം, പിടിഎ പ്രസിഡന്റ് ശ്രീ. പ്രദീപ് ഇ, എംപിടിഎ പ്രസിഡന്റ് ശ്രീമതി. മഞ്ജു വിജയൻ, വികസന സമിതി ചെയർമാൻ ശ്രീ. ഗോപാലകൃഷ്ണൻ , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ചന്ദ്രമതി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഹേമാംബിക , വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ശ്രീ ഹരിദാസ് ആസൂത്രണ സമിതി അധ്യക്ഷൻ ശ്രീ രാജശേഖരൻ ശുചിത്വ മിഷൻ കോ-ഓഡിനേറ്റർ ശ്രീ വത്സരാജ് തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രമ്യ പി.ടി നന്ദി പറഞ്ഞു.

ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ഹരിത വികസനം എന്നിവ ലക്ഷ്യമാക്കിയുള്ള ഗ്രാമസഭയിൽ ജനപ്രതിനിധികളും അധ്യാപകരും കുടുംബശ്രീ പ്രവർത്തകരും യുവജനങ്ങളും പൊതുജനങ്ങളും സജീവമായി പങ്കെടുത്തു. വൃക്ഷത്തൈ വിതരണം ചടങ്ങിന്റെ ഭാഗമായി നടന്നു.

“നമ്മുടെ ഗ്രാമം ശുചിത്വവും ഹരിതാഭവുമുള്ള ഗ്രാമമാക്കാം” എന്ന സന്ദേശം ഉയർത്തിയാണ് പിലിക്കോട് ഗ്രാമപഞ്ചായത്ത് ഈ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:58, 5 ജൂൺ 202622:58, 5 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം4,032 × 3,024 (1.97 എം.ബി.)12032 (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.