വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026 -27
2026-27 വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. പൂർവ്വ അധ്യാപകനും ജ്യോതിഷ പണ്ഡിതനുമായ ബി വിക്രമൻ നായർ വിശിഷ്ട അതിഥിയായി എത്തി. സ്കൂൾ മാനേജർ ശ്രീമതി കെ വി ശ്രീകല ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അറിവിൻ്റെ പൂമുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി ഇന്ദു ടീച്ചർ സ്വാഗതം ചെയ്തു. വാർഡ് മെമ്പർ എസ് പി അനൂജ് കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു. എസ് എൽ സി 2025-26പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും എൻ എം എം എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിനികൾക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.
ജൂൺ 5 പരിസ്ഥിതിദിനം
വി ജി എച്ച് എസിലെ കൊച്ചു മിടുക്കികളും പ്രധാന അധ്യാപിക ശ്രീമതി ഇന്ദു ടീച്ചറും അധ്യാപകരും ചേർന്ന് ഭൂമിയുടെ പച്ചപ്പിലക്ക് ഒരു കൈത്താങ്ങായി തൈകൾ സമ്മാനിച്ചു. പരിസ്ഥിതി ദിന പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. കുട്ടികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. ക്വിസ് നടത്തി. കുട്ടികൾ പരിസ്ഥിതി സംരക്ഷണ ഗാനം ആലപിച്ചു. എച്ച് എം ശ്രീമതി ഇന്ദു ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി