ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

== പ്രവേശനോത്സവം 2026 ==

സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ, മന്നാനം പ്രവേശനോത്സവ റിപ്പോർട്ട് – ജൂൺ 1

2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1-ന് സ്കൂളിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് വട്ടപ്പറമ്പിൽ CMI അധ്യക്ഷത വഹിച്ചു. എം.ജി. സർവകലാശാലയുടെ ഡയറക്ടർ ഓഫ് റിസർച്ച് ഡോ. ജയചന്ദ്രൻ കെ. പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിശിഷ്ടാതിഥികളും ജനപ്രതിനിധികളും രക്ഷാകർതൃ-അധ്യാപക സമിതി അംഗങ്ങളും പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പൂക്കളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു. ചടങ്ങിൽ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവയുടെ പ്രാധാന്യം വിവിധ പ്രഭാഷകർ എടുത്തുപറഞ്ഞു. PTA പ്രസിഡന്റ് അഡ്വ. സി.ആർ. സിജുമോൻ, എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ, പ്രിൻസിപ്പൽ ഫാ. ജോസഫ് കുറുപ്പശ്ശേരി ഹെഡ്മിസ്ട്രസ് ശ്രീമതി കൊച്ചുറാണി ജോസഫ് ആശംസകൾ നേർന്നു. തുടർന്ന് ക്ലാസ് തല സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചു. ക്ലാസ് ടീച്ചർമാർ വിദ്യാർത്ഥികളുമായി പരിചയപ്പെടുകയും സ്കൂളിന്റെ പ്രവർത്തനരീതികൾ, പഠനക്രമം, പാഠ്യപാ‍ഠ്യേതര പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കായി വിവിധ വിനോദ-പരിചയ പരിപാടികളും നടത്തി. ഉച്ചയ്ക്ക് ശേഷം സ്റ്റാഫ് മീറ്റിംഗ് ചേർന്നു. പുതിയതായി ചുമതലയേറ്റ അധ്യാപകരെ സ്വാഗതം ചെയ്യുകയും അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. അധ്യാപകരുടെ ചുമതലകൾ വിഭജിച്ച് വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി. വൈകുന്നേരം 4.00 മണിയോടെ പരിപാടികൾ സമാപിച്ചു. പുതുവർഷത്തെ ആവേശപൂർണമായി വരവേറ്റ പ്രവേശനോത്സവം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ സന്തോഷകരമായ അനുഭവമായി.