എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട/പ്രവർത്തനങ്ങൾ/2026-27

പ്രവേശനോത്സവം 2026
2026-അക്കാദമിക വർഷത്തെ പ്രവേശനോത്സവം ആഘോഷപൂർവ്വം നടന്നു .ഗ്രീൻ വാലി അഗ്രോ ടൂറിസം പ്രൊജക്റ്റ് ഡയറക്ടർ ശ്രീമതി അന്നമ്മ ട്രൂബ് വയലുങ്കൽ യോഗം ഉദ്ഘടനം ചെയ്തു .സ്കൂൾ മാനേജർ ഫാ .സിറിൾ കൈതക്കളം അധ്യക്ഷപദം അലങ്കരിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി .മെർലിൻ ഫിലിപ് ഏവരെയും സ്വാഗതം ചെയ്തു.പി റ്റി എ പ്രസിഡന്റ് ശ്രീ .അനിൽകൂരോപ്പട ,വാർഡ് മെമ്പർ ശ്രീ മോഹനൻ ടിജി എന്നിവർ ആശംസകൾ അറിയിച്ചു ,കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു
പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതിദിനം

പരിസ്ഥിദിനം സമുചിതമായി ആചരിച്ചു .പ്രത്യേക അസ്സംബ്ലി സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു ,സയൻസ് ക്ലബ്ബിന്റെയും എക്കോ ക്ലബ്ബിന്റെയും ആഭ്യമുഘ്യത്തിൽ പോസ്റ്റർ നിർമ്മാണം ,കൂട്ടുകാരനൊരു വൃക്ഷതൈ ,..എന്നീ പ്രവർത്തനങ്ങൾ നടന്നു സ്കൂൾ ഹെഡ്മിസ്ട്രസ് പരിസ്ഥിദിന സന്ദേശം നൽകി ,മാസ്റ്റർ എബെൽ അജു പരിസ്ഥിതി ദിന ചിന്തകൾ പങ്കുവെച്ചു .സ്കൂൾ ഗായക സംഘം പരിസ്ഥിതി ഗാനം ആലപിച്ചു .കുമാരി .ഏഞ്ചൽ മരിയ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തു വൃക്ഷ തൈകൾ നട്ടു .