ജി ബി എച്ച് എസ് എസ് ചെറുകുന്നു/പ്രവർത്തനങ്ങൾ/2026-27
പരിസ്ഥിതി ദിനം 2026
ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂൺ 5 വെള്ളിയാഴ്ച ജി.ബി. എച്ച്. എസ്. എസ് ചെറുകുന്നിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജെ ആർ സി, എസ് പി സി യൂണിറ്റുകളുടെ സഹായത്തോടെ വൃക്ഷതൈ നട്ടു.


കുട്ടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്ര പരിസ്ഥിതി ദിന സന്ദേശം നൽകി. 8F ക്ലാസ്സിലെ ശ്രീനന്ദന പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് നൽകി. തുടർന്ന് സ്കൂൾ തല പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. കൂടാതെ ക്ലാസ്സ് തല പരിസ്ഥിതി ദിന ക്വിസ് മത്സരവും, പൂന്തോട്ട നിർമ്മാണവും നടത്തി.
-
പരിസ്ഥിതി ദിനം 2026
പ്രവേശനോത്സവം 2026- '27
2026 27 പ്രവേശനോത്സവ ചടങ്ങുകൾ മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ പ്രദർശനത്തോടെ ആരംഭിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തശില്പം 'പ്രണവം' വേദിയിൽ അരങ്ങേറി. സ്കൂളിലെ അധ്യാപി

കമാരായ ശ്രീമതി ശ്രീജ ചന്ദ്രോത്ത് രചിച്ഛ് ശ്രീമതി സൗമ്യ. പി ആലപിച്ച വരികൾക്ക് വേദിയിൽ വിദ്യാർത്ഥികളായ ആരാധ്യ പി വി, നീലാഞ്ജന രഞ്ജിത്ത്, ഋതു നന്ദ എന്നിവർ ചുവടുവെച്ചു. പ്രവേശനോത്സവ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ പുത്തലത്ത് സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സന്തോഷ് പി കെ അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീതസംവിധായകൻ വിനോദ് ചെറുകുന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തെ സ്കൂളിന്റെ മികവുകളുടെ പ്രദർശനം ചടങ്ങിൽ നടന്നു. SMC ചെയർമാൻ ശ്രീ രഘുത്തമൻ ഈ വർഷം പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് പേനകൾ വിതരണം ചെയ്തു. SMC ചെയർമാൻ ശ്രീ രഘുത്തമൻ , പിടിഎ വൈസ് പ്രസിഡന്റ് ശ്രീ സി എച്ച് വിനോദ് , പ്രിൻസിപ്പൽ ശ്രീമതി ഷൈജ കൊട്ടിക്കാലിൽ , വികസന സമിതി കൺവീനർ ശ്രീ സത്യാനന്ദൻ സി വി ഹയർ സെക്കൻഡറി വിഭാഗം അധ്യാപിക ശ്രീമതി ഷക്കീല UP വിഭാഗം അധ്യാപിക ശ്രീമതി ശ്രീജ സി.ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ സുകേഷ് കെ വി നന്ദി പ്രകാശിപ്പിച്ചു.
