ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

അക്ഷരമുറ്റത്തേക്ക് സ്വാഗതം: ഗവൺമെന്റ് യു.പി. സ്കൂൾ നേമത്ത് പ്രവേശനോത്സവം അവിസ്മരണീയമായി

പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറി. രാവിലെ മുതൽ തന്നെ വിദ്യാലയമുറ്റം കുട്ടികളെയും രക്ഷിതാക്കളെയും ബന്ധുക്കളെയും കൊണ്ട് നിറഞ്ഞു. വിദ്യാലയത്തിൽ ഒരുക്കിയിരുന്ന പ്രവേശനോത്സവ പന്തൽ ജനപങ്കാളിത്തം കൊണ്ട് തിങ്ങിനിറഞ്ഞു.

ഉദ്ഘാടനവും ചടങ്ങുകളും

2025-26 അധ്യയന വർഷത്തിൽ സ്കോളർഷിപ്പ് (എൽ.എസ്.എസ്.) പരീക്ഷയിൽ വിജയികളായ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് വേറിട്ട കാഴ്ചയായി. വിദ്യാലയ സമിതി അധ്യക്ഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മൻസൂർ സ്വാഗത പ്രഭാഷണം നടത്തുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കല്ലിയൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലെ വാർഡ് അംഗങ്ങളും വിദ്യാലയ സമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

പ്രത്യേകതകൾ:

നവാഗതർക്ക് വരവേൽപ്പ് :- സ്കൂളിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് അധ്യാപകർ ബലൂണുകളും പഠനോപകരണങ്ങളും സമ്മാനങ്ങളും നൽകി സ്നേഹത്തോടെ വരവേറ്റു. സ്കൂളിലെ എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.

പൂർവ്വ വിദ്യാർത്ഥിയുടെ പങ്കാളിത്തം: സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഒരാൾ ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾക്കായി സ്കോളർഷിപ്പ് പരീക്ഷയിലെ പഠന രീതികളെക്കുറിച്ചും തങ്ങളുടെ അനുഭവങ്ങളെക്കുറിച്ചും എൽ.എസ്.എസ് ജേതാക്കൾ സംസാരിച്ചത് കുട്ടികൾക്ക് വലിയ പ്രചോദനമായി.

കലാപരിപാടികൾ: പ്രവേശനോത്സവ സ്വാഗത ഗാനത്തിന് കുട്ടികൾ മനോഹരമായ നൃത്തം അവതരിപ്പിച്ചു.

ഡിജിറ്റൽ സംഗമം:

സംസ്ഥാനതല പ്രവേശനോത്സവം പട്ടം ഗേൾസ് സ്കൂളിൽ നടന്നത് ദൃശ്യപ്രദർശിനിയുടെ സഹായത്തോടെ തത്സമയം സ്കൂളിൽ പ്രദർശിപ്പിച്ചു. മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും പ്രസംഗങ്ങളും സന്ദേശങ്ങളും കുട്ടികളും രക്ഷിതാക്കളും ശ്രദ്ധാപൂർവ്വം വീക്ഷിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം സ്കൂൾ വിട്ടു.

ഹരിത ദർശനം വിളവെടുപ്പ്

കൃഷിസമൃദ്ധി പദ്ധതിയുടെ പ്രചരണാർത്ഥം പുതിയ തലമുറയ്ക്ക് കൃഷിയോടുള്ള താൽപ്പര്യം കൂട്ടുവാൻ കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വിദ്യാലയങ്ങളിൽ കഴിഞ്ഞ അധ്യയന വർഷം നടപ്പിലാക്കിയ കൃഷിസാക്ഷരതായജ്ഞം "ഹരിത ദർശനം " പരിപാടിയുടെ ഭാഗമായി നമ്മുടെ സ്കൂൾ അങ്കണത്തിൽ നട്ട പച്ചക്കറി തോട്ടത്തിൽ നിന്ന് വിളവെടുപ്പ് നടത്തി സ്കൂൾ അടുക്കളയിലേക്ക് നൽകി.

വൃക്ഷത്തൈ വിതരണം



























ജന്മദിന സമ്മാനം, സ്‌കൂളിനൊരു ചെടി

ഇതൊരു ഇക്കോ ചലഞ്ചാണ്. കുട്ടികളുടെ ജന്മദിനങ്ങൾ ആഘോഷിക്കുമ്പോൾ കൂട്ടുകാർക്ക് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മിഠായികൾക്ക് പകരം കുറഞ്ഞ വിലയുള്ള പുസ്തകങ്ങളും പേനയും പെൻസിലും ക്രയോൺസുമെല്ലാം സമ്മാനമായി നൽകുന്ന ശീലം വളർത്തിയെടുക്കണം. നമ്മുടെ വിദ്യാലയത്തിലെ കൂട്ടുകാർ ജന്മദിനത്തിന് സ്‌കൂളിനൊരു ചെടി സമ്മാനിക്കുന്ന പ്രവർത്തനം തുടരുക യാണ്. പരിസ്ഥിതി സംരക്ഷണത്തിന് പുറമെ ഹരിതാഭമായ വിദ്യാലയ സംരക്ഷണം,സമ്മാനിക്കുന്ന ചെടിയെക്കുറിച്ചുള്ള വിജ്ഞാന സമ്പാദനം എന്നിവയും ലക്ഷ്യങ്ങളാണ്.ആറാം ക്ലാസിലെ സാത്വിക ജന്മദിനത്തിന് ചെമ്പരത്തി ചെടിയുമായാണ് സ്‌കൂളിലെത്തിയത്.സാത്വികമോൾക്ക് ജന്മദിനാശംസകൾ







ലയൺ ക്ലബ്

രക്ഷാകർതൃ ‍യോഗങ്ങൾ