എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 26
2026 പ്രവേശനോത്സവം


2026 ജൂൺ 1 തിങ്കളാഴ്ച SCGHSS Kottakal mala സ്കൂളിൽ വച്ചാണ് തൃശ്ശൂർ ജില്ലാതല പ്രവേശന ഉത്സവം സംഘടിപ്പിച്ചത്. ധാരാളം വിശിഷ്ട അതിഥികൾ പങ്കെടുത്തു. പ്രാർത്ഥന ഗാനത്തോട് കൂടി ആരംഭിച്ചു. പിന്നീട് സ്വാഗതം നൽകി വിദ്യാഭ്യാസം ഉപകരക്ടർ. അധ്യക്ഷ നൽകാനായി ശ്രീമതി മേരി തോമസും. ഉദ്ഘാടനത്തിനായി കേരള യുവജനക്ഷേമ, കായിക മന്ത്രി അഡ്വ. ഒ ജെനീഷും എത്തിച്ചേർന്നിരുന്നു. പരിപാടിയിലെ വിശിഷ്ടാതിഥിയായി ചാലക്കുടി എംപി ശ്രീ ബെന്നി ബഹനാനും മുഖ്യാതിഥികളായി ശ്രീ പി കെ സുധീഷ്, ശ്രീമതി ഷീല ജോർജ്, ശ്രീമതി സുഭാഷിണി രാജീവ്, ശ്രീ പി കെ രാധാകൃഷ്ണൻ, ശ്രീമതി സുനിത സജീവൻ, ശ്രീമതി സിൽവി സേവിയർ, ശ്രീ ഔസേപ്പച്ചൻ ജോസ്, ശ്രീമതി റോസ് ഫ്രാൻസ് എന്നിവർ പങ്കെടുത്തു. പരിപാടിയിൽ കുറച്ചുകൂടി കളർ ആക്കാൻ നൃത്തച്ചുവടുകൾ വച്ച് മനോഹരമായി. സ്കൂളിൻറെ മാഗസിൻ ഉദ്ഘാടനവും അന്നേദിവസം നിർവഹിച്ചു. ഇത് ഇന്നേ ദിവസത്തെ അതിമനോഹരമാക്കി .
റോബോട്ടിക്സ് എക്സിബിഷൻ

വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലും, ഐടി ക്ലബ്ബിൻറെ സഹായത്തോടെയും റോബോട്ടിക്സ് എക്സ്പോ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രേസ് മരിയ, പിടിഎ പ്രസിഡൻറ് സോയി കോലഞ്ചേരി എന്നിവർ സംസാരിച്ചു. വിവിധങ്ങളായ കുഞ്ഞൻ റോബോട്ടുകൾ, അവയുടെ ഘടന, പ്രവർത്തനങ്ങൾ എന്നിവ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. മാറിയ സ്കൂൾ വിദ്യാഭ്യാസ രീതികളിൽ ഇൻഫർമേഷൻ ടെക്നോളജിയുടെ സ്വാധീനം കൂടിവരുകയും, കുട്ടികളുടെ പഠനാന്തരീക്ഷവും, അധ്യാപന രീതികളും ആധുനിക ടെക്നോളജിയുടെ സഹായത്തോടുകൂടി സാധ്യമാവുന്ന ഒരു കാലഘട്ടത്തിലേക്ക് നാം വന്നുകഴിഞ്ഞു. റോബോട്ടിക്സ് സാങ്കേതികവിദ്യ അനുദിനം വളരുന്ന ഈ കാലഘട്ടത്തിൽ സ്കൂളിൽ തലം മുതലേ കുട്ടികൾക്ക് ഈ വിഷയത്തെപ്പറ്റി ഒരേകദേശം ധാരണ നൽകുക എന്നതായിരുന്നു ഉദ്ദേശം. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗം ക്ലാസുകളിലെ കുട്ടികൾ പ്രസ്തുത എക്സ്പോയിൽ പങ്കെടുക്കുകയും വിവിധങ്ങളായ എക്സ്പിരിമെൻ്റുകൾ പരിശീലിക്കുകയും ചെയ്തു.
ജൂൺ 5 പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം വിദ്യാലയത്തിൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിച്ചു. 2026 ജൂൺ 5 വെള്ളിയാഴ്ച SCGHSS Kottakkal Mala സ്കൂളിൽ വച്ച് പരിസ്ഥിതി ദിന പരിപാടികൾ നടന്നു. Sr. ഗ്രേസ് മരിയ CMC , [ PTA president HS ] സോയ് കോലൻഞ്ചേരി , Prof. Dr. ബിന്ദു [ Carmel College , Mala ] എന്നിവർ വിശിഷ്‌ട അതിഥികളായി പങ്കെടുത്തു. പ്രാർത്ഥനാ ഗാനത്തോട് കൂടി ആരംഭിച്ചു. കുമാരി : എലൈൻ സണ്ണി സ്വാഗതം പറഞ്ഞു. Sr. ഗ്രേസ് മരിയ CMC അധ്യക്ഷ പ്രസംഗം നടത്തി. prof. Dr. Bindu ഉദ്ഘാടന പ്രസംഗത്തിനായി നേതൃത്വം നൽകി. ശ്രീ. സോയ് കോലഞ്ചേരി [ PTA President HS ] ആശംസ പ്രസംഗം നൽകി. പരിപാടിയിൽ കുറച്ചു കൂടി കളറാക്കാൻ നൃത്ത ചുവടുകൾ വെച്ച് മനോഹരമാക്കി. കുമാരി. കെ. എ. തന്മയ പരിസ്ഥിതി പരിപാടിയോടനുബന്ധിച്ച് ഒരു ചെറിയ സന്ദേഷം നൽകി. അവസാനമായി അവിത നന്ദി പ്രസംഗം പറഞ്ഞു. പിന്നീട് ദേശീയ ഗാനത്തോടു കൂടി പരിസ്ഥിതി പരിപാടികളെല്ലാം അവസാനിച്ചു.
തിരുഹൃദയ പ്രാർത്ഥന
വിദ്യാലയത്തിലെ ലിറ്റർജി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തിരുഹൃദയ പ്രാർത്ഥന ആരംഭിച്ചു. 2026 ജൂൺ 5 വെള്ളിയാഴ്ച SCGHSS കോട്ടക്കൽ മാള സ്കൂളിൽ വെച്ച് തിരുഹൃദയ പ്രാർത്ഥന ഉണ്ടായിരുന്നു രാവിലെ പതിനൊന്നു മണിയോടെയായിരുന്നു പ്രാർത്ഥന ആരംഭിച്ചത് പുതുവർഷത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഏറി കൊണ്ടായിരുന്നു പ്രാർത്ഥന പള്ളിയിൽ അച്ഛൻ വന്ന് എല്ലാ ക്ലാസ്സുകളും വെഞ്ചിരിച്ചിരുന്നു തുടർന്ന് പ്രാർത്ഥനയും ഉണ്ടായിരുന്നു 12 മണിയോടെ പ്രാർത്ഥന അവസാനിച്ചു