സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം
പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ജൂൺ ഒന്നിന് കാഞ്ഞൂർ സെന്റ് ജോസഫ്സ് സി.ജി.എച്ച്.എസ് വിദ്യാലയത്തിൽ പ്രവേശനോത്സവം ആഹ്ലാദകരമായ അന്തരീക്ഷത്തിൽ നടന്നു.
വിദ്യാലയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. പുതിയ അധ്യയന വർഷത്തിൽ വിദ്യാലയത്തിലേക്ക് എത്തിയ കുട്ടികൾക്ക് പിടിഎ പ്രസിഡന്റ് ശ്രീ അനൂപ് ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലേഖ ചടങ്ങിൽ പങ്കെടുത്ത ഏവർക്കും സ്വാഗതം ആശംസിച്ചു..ഇത്തവണ 150 പുതിയ കുട്ടികളാണ് അറിവിന്റെ ലോകത്തേക്ക് ഈ വിദ്യാലയത്തിലൂടെ കാലെടുത്തുവെച്ചത്..പുതുതായി എത്തിയ കുരുന്നുകളെ പൂക്കൾ, ബലൂണുകൾ, മധുരം എന്നിവ നൽകിയാണ് അധ്യാപകരും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചത്.
കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവമായ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം. വിദ്യാലയമുറ്റത്ത് പുഞ്ചിരിയും ആവേശവും നിറച്ചുകൊണ്ട് പുതിയൊരു അധ്യയന വർഷത്തിന് അങ്ങനെ തുടക്കമായി.
പരിസ്ഥിതി ദിനം (ജൂൺ 5 )
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം 2026 ജൂൺ അഞ്ചാം തീയതി കാഞ്ഞൂർ സെൻറ് ജോസഫ്സ് കോൺവെൻറ് ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലേഖ ഗ്രേസ് ഏവർക്കും സ്വാഗതം അർപ്പിച്ചു.
കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. വിജി ബിജു ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. അഹല്യ സദാനന്ദൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.
കാഞ്ഞൂർ കൃഷിവകുപ്പ് ഓഫീസർ ശ്രീമതി. സിമി കെ. എസ്. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. എം. സി. രഘു, കാഞ്ഞൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. സീന സത്യൻ, പഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീമതി. റിംസി സാബു, ശ്രീ. എം. കെ. ലെനിൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ അഗത മരിയ നെൽസൺ, ആദിൽ എന്നിവർ ഏവർക്കും പരിസ്ഥിതി ദിന സന്ദേശം നൽകി. അസിസ്റ്റൻറ് കൃഷി ഓഫീസർ ശ്രീമതി. സുഷമ ബാലൻ ഏവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ പരിസ്ഥിതി ദിന ഗാനം, ഇന്റോർ പ്ലാന്റ് എക്സ്പോ, പെൻ ബോക്സ് ഉദ്ഘാടനം, പരിസ്ഥിതി ദിന ചാർട്ട് മത്സരം ഇവ ഉണ്ടായിരുന്നു.