ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ പ്രവേശനോത്സവം 2026 - 27

പ്രവേശനോത്സവം 1

2026 ജൂൺ ഒന്നിന് നമ്മുടെ വിദ്യാലയത്തിൽ പുതുവർഷ അധ്യയനത്തിന്റെ ഭാഗമായി പ്രവേശനോത്സവം ആഘോഷിച്ചു.   

പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി അംബിക ടീച്ചർ സ്വാഗതം പറഞ്ഞു. കാവനൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുബൈദ കുട്ടക്കടവൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ സലാം പാറ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഹസീന ബഷീർ, MEC 7 പ്രസിഡന്റ്‌ അഡ്വ. ഷംസുദ്ധീൻ, PTA പ്രസിഡന്റ് ശ്രീ മുഹമ്മദ്‌ പി കെ, SMC ചെയർമാൻ ശ്രീ കൃഷ്ണൻ, MPTA പ്രസിഡന്റ്‌ ശ്രീമതി ഷബ്‌ന എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റൻ്റ് ബ്ലസ്സി ടീച്ചർ  നന്ദി പറഞ്ഞു. തോരണങ്ങളും ബലൂണുകളും ഉപയോഗിച്ച് മനോഹരമായി അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്ക്

പ്രവേശനോത്സവം 2

പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന്  സ്വീകരിച്ചു   . നവാഗതരായ വിദ്യാർത്ഥികൾക്ക് അധ്യാപകർ പഠനോപകരണങ്ങളും പരിസരത്തുള്ള വിവിധ ക്ലബ്ബുകൾ സമ്മാനങ്ങളും നൽകി. എല്ലാവർക്കും ഏറെ മധുരമൂറുന്ന പായസവും ഉണ്ടായിരുന്നു.  പ്രവേശനോത്സവ പരിപാടിയിൽ പിടിഎ, എസ്എംസി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. 

അധ്യാപകനും മോട്ടിവേറ്ററുമായ Dr. അലി അക്ബർ സാറിൻ്റെ തേൻ മിഠായി എന്ന  പ്രവേശനോത്സവ പരിപാടി, പുതിയ അധ്യയന വർഷത്തിലേക്കുള്ള ആവേശവും ആത്മ വിശ്വാസവും വിദ്യാർത്ഥികളിൽ വളർത്താൻ ഏറെ സഹായകമായി. കുട്ടികൾക്ക് വളരെ വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു ഈ പരിപാടി.

   GHS വടശ്ശേരിയിൽ ഇന്ന് പുതുതായി വന്ന കുട്ടികൾക്ക് സമ്മാനപെരുമഴയുടെ ദിവസം ആയിരുന്നു. MEC 7,അൽകുബ് രി ക്ലബ്‌, അധ്യാപകർ എന്നിവരുടെയെല്ലാം വക നിരവധി സമ്മാനങ്ങൾ കുട്ടികൾക്ക് നൽകി. കൈ നിറയെ സമ്മാനങ്ങളും മനസ്സു നിറയെ സന്തോഷവുമായിട്ടാണ് ഓരോ കുട്ടിയും ഇന്ന് വീട്ടിലേക്ക് മടങ്ങിയത്. കൂടാതെ വയറു നിറയെ സേമിയ പായസവും. എല്ലാം കൊണ്ടും ഇന്ന് വടശ്ശേരിയിലെ കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും പ്രവേശനോത്സവം മറക്കാനാകാത്ത അനുഭവമായി മാറി.

സ്‌കൂൾ പ്രവേശനോത്സവം

videos

https://www.instagram.com/reel/DZHtkZ3TZ9O/?igsh=MTc1ZzM2MHFxend0YQ==

https://www.instagram.com/reel/DZE-2OZT3Xs/?igsh=cWZpd2ZidmEwazF1

https://youtube.com/shorts/_lL61UIfky4?si=ANZsHoR8G8vU0A35



പരിസ്ഥിതി ദിനാഘോഷം 2026(05/06/2026)

48140 environment day 2026 1

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ് വടശ്ശേരിയിൽ ജൂൺ 5-ന് വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഹരിത കർമ്മ സേനാംഗങ്ങൾ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രത്യേക അസംബ്ലിയിൽ സ്‌കൂൾ സീനിയർ അസിസ്റ്റൻ്റ് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. ഹരിത കർമ്മസേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് വിമുക്ത ജീവിതശൈലി എന്നിവയെക്കുറിച്ച് ബോധവത്കരണ സന്ദേശം നൽകി.

48140 environment day 2026 2

പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നടീൽ, പരിസര ശുചീകരണം, പരിസ്ഥിതി ദിന സന്ദേശ റാലി, പോസ്റ്റർ നിർമ്മാണം, ചിത്രരചന , പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം, പ്രകൃതിയെ ഉൾപ്പെടുത്തി അടിക്കുറിപ്പോടെയുള്ള സെൽഫി മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരം ശുചീകരിക്കുകയും വിവിധയിനം തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്ത വിദ്യാർത്ഥികൾ പരിപാടികളിൽ സജീവമായി പങ്കെടുത്തത് ദിനാഘോഷത്തെ ശ്രദ്ധേയമാക്കി.പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിനും ഈ ദിനാഘോഷം സഹായകമായി.