ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സ്പോർട്സ് ക്ലബ്ബ്/2025-26
സ്പോർട്സ് ക്ലബ്ബ് 2025-26
2025-26 അധ്യായനവർഷം മുട്ടിൽ സ്കൂളിനെ സംബന്ധിച്ചിടത്തോളം കായിക മേഖലയിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കുവാനും വിദ്യാലയത്തിൽ ആരോഗ്യ കായിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി വിവിധതരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുവാനും സാധിച്ചു.

സ്കൂളിലെ വിദ്യാർത്ഥികളായ അമൻ മിഷ്ഹലും, അബിദിനും ദേശീയ മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചത് സ്കൂളിന്റെ അഭിമാന നേട്ടമായി കണക്കാക്കുന്നു. സംസ്ഥാന കായികമേളയിൽ 18 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ജില്ലാ സബ്ജില്ലാതല മത്സരങ്ങളിൽ വിവിധ മത്സരങ്ങളായ കബഡി,ഫുട്ബോൾ, വോളിബോൾ ക്രിക്കറ്റ്, ബോക്സിങ്, വുഷു, ജൂഡോ, ഖോ -ഖോ തുടങ്ങിയ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പരിശീലനം നൽകി പങ്കെടുപ്പിക്കാനും സബ്ജൂനിയർ ആൺകുട്ടികളുടെ ഹാൻഡ്‌ബോൾ മത്സരത്തിൽ വിജയികളക്കാനും പെൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരക്കനും സാധിച്ചു.



സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി മിഷൻ വിദ്യാലയത്തിലേക്ക് വോളിബോൾ കിറ്റ് നൽകിയത് പരിശീലനത്തിന് മുതൽക്കൂട്ടായി. വിദ്യാലയത്തിലെ കായിക സംസ്കാരം മെച്ചപ്പെടുത്താനും വിവിധങ്ങളായ മറ്റു ഗെയിംസുകൾ വരും വർഷങ്ങളിൽ വിദ്യാർഥികളിലേക്ക് എത്തിക്കുവാനും തീരുമാനിച്ചു.