ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ/അക്ഷരവൃക്ഷം/ Hands of defense
Hands of defense
പരിസ്ഥിതി എന്നാൽ ജീവജാലങ്ങളുടെ ഉറവിടം തന്നെയാണ്.നമ്മുക്ക് ജീവിക്കാൻ അത്യന്താപേഷിതമായഎല്ലാകാര്യങ്ങളും നൽകുന്നത് പ്രകൃതി തന്നെയാണ്.പുണ്യമായി ഒഴുകുന്ന നദി ജീവജലത്തിനായും മരങ്ങൾ പ്രാണവായുവിനായും അവ തരുന്ന പഴങ്ങൾ ഭക്ഷണത്തിനായും നൽകുന്നു.എന്നാൽ ഉത്കൃഷ്ടരായ മനുഷ്യരുടെ അത്യാധികമുളള കടന്നുകയറ്റംപരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടിയിരിക്കുന്നു.പ്രകൃതി ദാനമായ നൽകുന്ന വസ്തുക്കൾക്കുപകരം മനുഷ്യൻ അതിലധികം വേണമെന്നാരോപിച്ച് അതിനെ ആർത്തിയോടെ ചൂഷണം ചെയ്യുന്നു.മനുഷ്യന് പണവും അതിലുടെയുളള സന്തോഷങ്ങളും മാത്രമാണ് വലുത്. അതിനിടയിൽ പ്രകൃതിയുടെ പുണ്യമായ സാധനങ്ങളെ പറ്റിയൊന്നും ചിന്തിക്കുന്നില്ല.മനുഷ്യൻ ഇന്ന് വികസനത്തിന്റെ വിരൽത്തുന്പിലാണ്.അതിനിടയിൽ മനുഷ്യൻ സ്വന്തം ആരോഗ്യത്തെ സംരക്ഷിക്കുന്നില്ല.ഭക്ഷണരീതിയിൽ പോലും മാറ്റങ്ങൾ ഉണ്ടാകുന്നു.വീട്ടുമുറ്റത്ത് നിന്ന് ചക്കയ്ക്കും മാങ്ങയ്ക്കും പകരം ബിരിയാണിയും ബർഗറും ഐസും ആഹാരമാക്കും.പഴയക്കാലത്ത് കൺകുളിർക്കെ കണ്ടുകൊണ്ടിരിക്കുന്ന വയലേലകൾ ഇന്ന് അപൂർവ്വംമാത്രമായി.കൃഷി ചെയ്ത് വിളയ്ക്കുന്ന സാധനങ്ങൾ ഇന്ന് സൂപ്പർ മാർക്കറ്റിലും കടകളിലും മാത്രമായി. ഇതിനിടയിൽ പലതരം രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. കേരളം പോലുള്ള നാടുകളിൽഅപൂർവ്വമായിരുന്ന ക്യാൻസറും വൃക്കരോഗങ്ങളും അത്യാധികം വർധിച്ചുവരികയാണ് . ജീവിതശൈലിരോഗങ്ങൾക്കുപകരം സാംക്രമികരോഗങ്ങളും വർധിച്ചുവരികയാണ് മനുഷ്യന്റെ ശുചിത്വമില്ലായ്മ മൂലവും പുറംലോക സന്പർക്കവുമാണ് പ്രധാന കാരണം.പണ്ടുകാലത്ത്വീടുകളിൽ കിണ്ടിയിൽ വെളളം വയ്ക്കുക എന്ന സന്പ്രദായം ഉണ്ടായിരുന്നു.അതിഥികൾ വന്നുകഴിഞ്ഞാൽ കാലും കൈയും കഴുകി മാത്രമേഅകത്തുകടക്കാവു പുറത്തുപോയാലും ഈ ശീലംഉണ്ടായിരുന്നു.പുത്തൻ തലമുറ ഇത്തരം ശീലം പാടെ മറന്നു കഴിഞ്ഞു.സ്ത്രീകളും പുരുഷന്മാരും ബൂട്ടിപാലറിൽപോയി മുഖവും മുടിയും ഭംഗിയാക്കിയാൽ പോര അൽപ്പം വ്യക്തി ശുചിത്വംആവശ്യമാണ്.അത്തരത്തിൽ പടർന്നു പിടിച്ച ഒന്നാണ് കോവിഡ് 19. രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് പ്രതിരോധിക്കുന്നതാണ്. തുളസി,ആടലോടകം രാമചചം,മഞ്ഞൾ,മുരിങ്ങ കുരുമുളക്,വേപ്പ് തുടങ്ങിയ ഇതിനായി ഉപയോഗിക്കാം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം