ഉള്ളടക്കത്തിലേക്ക് പോവുക

പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ/ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
രണ്ടാം ക്ലാസ്സിൻെറ പത്രം

കുഞ്ഞു കൈകളിൽ വിരിയുന്ന കുഞ്ഞു പത്രങ്ങൾ

നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം നമ്മുടെ സ്കൂളിൽ നടത്തുന്ന വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നാണ് കുഞ്ഞു കൈകളിൽ വിരിയുന്ന കുഞ്ഞുപത്രങ്ങൾ . ഒരു പത്രം തയ്യാറാക്കുമ്പോൾ കുട്ടികൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. സ്കൂളിൽ നടക്കുന്ന ഓരോ ചെറിയ സംഭവങ്ങൾ വരെ എല്ലാ കുട്ടികളും ഏറെ കൗതുകത്തോടെയും, ജിജ്ഞാസയോടെയും നിരീക്ഷിക്കുന്നതിനും വളരെ ചെറിയ സംഭവങ്ങൾ വരെ ആര് , എപ്പോൾ , എന്ത് , എങ്ങനെ, എന്തുകൊണ്ട് എന്നീ ചോദ്യങ്ങളിലൂടെ പത്രവാർത്ത രൂപത്തിൽ ആക്കി സ്കൂളിൽ ഓരോ മാസവും ഓരോ ക്ലാസുകൾ എന്ന രീതിയിൽ സ്കൂൾ പത്രങ്ങൾ ഏറെ കൗതുകത്തോടെ തയ്യാറാക്കി വരുന്നു .


പറയാം ലഹരിയോട് നോ...ജീവിതത്തോട് ഹായ് ....

നാട്ടുകാരേയും രക്ഷിതാക്കളേയും സ്കൂളിനോട് ചേർത്തുനിർത്തി നല്ല പാഠം ക്ലബ്ബ് നടത്തിയ മറ്റൊരു പ്രവർത്തനമാണ് ഇത്. പ്രഥമ അധ്യാപകൻ ഷംനാദ് സാർ മറ്റ് അധ്യാപകർ വാർഡ് മെമ്പർ ശൈലജൻ മറ്റു നാട്ടുകാർ നല്ലപാഠം ക്ലബ് കുട്ടികൾ എന്നിവരും ഇതിൽ പങ്കെടുത്തു . വാർഡ് മെമ്പർ ശൈലജൻ ഉദ്ഘാടനം ചെയ്തു.