എം ജി യു പി എസ്സ് തോട്ടയ്ക്കാട്/പ്രവർത്തനങ്ങൾ/2025-26
വിളവെടുപ്പ് ഉത്സവം : 2025ജൂലൈ 26 ൽ കാർഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പും വില്പനയും കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തി.
ഭക്ഷ്യമേള : നാടൻ വിഭവങ്ങൾ പരിചയപെടുത്തുന്നതിനായി ഭക്ഷ്യ മേള സംഘടിപ്പിച്ചു.
മില്ലെറ്റ് മേള : ചെറു ധാന്യങ്ങളെയും അവയുടെ ഗുണങ്ങളെ പറ്റി പഠിക്കുന്നതിനായി മില്ലെറ്റ് മേള സംഘടിപ്പിച്ചു.
പുഷ്പമേള : വിവിധതരം പുഷ്പങ്ങളെ പരിചയപെടുത്തികൊണ്ട് പുഷ്പമേള സംഘടിപ്പിച്ചു.
പച്ചക്കറിത്തോട്ടം : ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിന്റ ഭാഗമായി സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം നിർമിക്കുകയും, തോട്ടത്തിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ വിദ്യാലയത്തിലെ ഉച്ച ഭക്ഷണത്തിനു ഉപയോഗിക്കുകയും ചെയിതു .
ബയോഗ്യാസ് പ്ലാന്റ് : മാലിന്യ സംസകരണവുമായി ബന്ധപ്പെട്ട് ഹരിതവിദ്യാലം നടപ്പിലാക്കുകയും മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ സഹകരണത്തോടെ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു.
സ്വാപ്പ് ഷോ :ഹരിത വിദ്യാലയവുമായി ബന്ധപ്പെട്ട് സ്കൂളിൽ സ്വാപ്പ് ഷോ സംഘടിപ്പിച്ചു.