ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നാം ക്ലാസ്സുകാരുടെ സർഗാന്മക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തളിർമൊഴികൾ എന്ന പേരിൽ ഒരു മാഗസിൻ പ്രകാശനം ചെയ്യാൻ സാധിച്ചു . നമ്മുടെ കുട്ടികളുടെ കുഞ്ഞു മനസിലെ കുഞ്ഞു ചിന്തകൾ കുഞ്ഞു വാക്കുകളിലൂടെയും വാക്യങ്ങളിലൂടെയും കോറിയിടാൻ കുട്ടികൾക്കായി .ബഹുമാന്യരായ പി .ടി .എ പ്രസിഡന്റും വാർഡ് മെമ്പറും ചേർന്ന് പ്രകാശനം നിർവ്വഹിച്ചു .


പഠനോത്സവം

പഠനോത്സവ പോസ്റ്റർ

ഈ വർഷത്തെ പഠനോത്സവം വളരെ വിപുലമായി തന്നെ നടത്താൻ നമുക്ക് സാധിച്ചു .കുട്ടികളുടെ വിവിധ കഴിവുകൾ വേദിയിൽ പ്രദർശിപ്പിച്ചു.


വിൻതാരകങ്ങൾ

  അടിസ്ഥാന ശാസ്ത്ര പതിപ്പ്

പഠനോത്സവത്തിന്റെ ഭാഗമായി സ്കൂൾ സയൻസ് ക്ലബ്ബിന്റ നേതൃത്വത്തിൽ അച്ചം ക്ലാസ്സിലെ അടിസ്ഥാന ശാസ്ത്രം പാഠപുസ്തകത്തിലെ കയ്യെത്തും ദൂരത്തു ആകാശം എന്ന പാഠഭാഗത്തെ ആസ്പദമാക്കി അച്ചം ക്ലാസ് വിദ്യാർത്ഥിയായ നെവിൽ എ എസ തയ്യാറാക്കിയ പതിപ്പാണ് വിൻതാരകങ്ങൾ .നമ്മുടെ പ്രപഞ്ചത്തിന്റെ കേന്ദ്രമായ സൂര്യനെക്കുറിച്ചുള്ള വിവരണങ്ങളോടെയാണ് ഈ പതിപ്പ് ആരംഭിക്കുന്നത് .തുടർന്ന് നാം വസിക്കുന്ന ഭൂമി ,തിളക്കമുള്ള ഗ്രഹമായ ശുക്രൻ ,ഗ്രഹങ്ങളിലെ രാജാവായ വ്യാഴം ,മനോഹരമായ വലയങ്ങളുള്ള ശനി ,തണുത്തുറഞ്ഞ യുറാനസ് എന്നീ ഗ്രഹങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനം ഇതിൽ നടത്തിയിരിക്കുന്നു .ശാസ്ത്ര ചരിത്രത്തെ മാറ്റിമറിച്ച വിഖ്യാതനായ ശാത്രജ്ഞരെ ഈ പതിപ്പ് പരിചയപ്പെടുത്തുന്നു .


സ്കൂൾ സോഷ്യൽ സർവീസ് സ്കീം

സ്കൂൾ സോഷ്യൽ സർവീസ് സ്‌ക്കിമിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ വച്ച് ദന്തൽ ക്യാമ്പ് സംഘടിപ്പിച്ചു .ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് നയിച്ചത് ഡോക്ടർ അശ്വതിയാണ് .എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഡെന്റൽ പരിശോധന നടത്തി .

                       ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .ഫയർ ആൻഡ് സേഫ്റ്റി റിട്ടയേഡ് എ .എസ .ടി .ഓ ശ്രീ ഹരീഷ് കുമാർ ആയിരുന്നു ക്ലാസ് നയിച്ചത് .സമൂഹവും സുരക്ഷയും എന്നീ വിഷയങ്ങളിൽ കുട്ടികളെ ബോധവാന്മാരാക്കാൻ വേണ്ട നിർദേശങ്ങൾ നൽകി .

                  ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ അജിയാണ് ക്ലാസുകൾ നയിച്ചത് .ലഹരി ഉപയോഗം സമൂഹത്തിലും വ്യക്തികളിലും ഉണ്ടാക്കുന്ന ദുരന്തങ്ങൾ ഡോക്യൂമെന്ററിയുടെ സഹായത്തോടെ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു .