ഗവ. യു പി എസ് വിലങ്ങ്/പ്രവർത്തനങ്ങൾ/2025-26
കളിയും ചിരിയും ഉല്ലാസവും നിറഞ്ഞ ശിശു സൗഹാർദ്ദപരമായ അന്തരീക്ഷമാണ് പ്രീ പ്രെെമറി ക്ലാസ്സുകളിലുള്ളത്. കോലഞ്ചരി ബി ആർ സി വഴി ലഭ്യമാക്കിയ TV, Speaker Tab, pendrive തുടങ്ങിയ ആധുനിക സാങ്കേതിക സംവിധാനങ്ങൾ പഠനം സുഗമമവും, താത്പര്യജനകവും ആകർഷവും ആക്കുന്നു. വ്യത്യസ്ത സംഘടനകൾ ലഭ്യമാക്കിയ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് ഇടവേളകൾ സന്തോഷഭരിതമാക്കാൻ വളരെയേറെ സഹായിക്കുന്നു. കഥ, പാട്ട്, ചിത്രരചന എന്നീ പഠനപ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ ഉൽസാഹത്തോടെ ഏർപ്പെടുന്നു. കൂടാതെ പത്രം കുട്ടികൾക്കുളള ലെെബ്രറി പുസ്തകം എന്നിവയ്ക്ക് പുറമേ പ്രീ പ്രെെമറി ക്ലാസ്സിലേക്ക് ആകർഷകവും കുട്ടികൾക്ക് അനുയോജ്യവുമായ മേശകളും കസേരകളും റോട്ടറി ക്ലബ്ബ് ലഭ്യമാക്കിയിട്ടുണ്ട്.
1 , 2 ക്ലാസ്സുകൾക്കായി സാധാരണ പഠനപ്രവർത്തനങ്ങൾക്കു പുറമേ സംയുക്ത ഡയറി സചിത്ര പുസ്തകം എന്നിവയുടെ നിർമ്മാണം ഭാഷാപരിപോഷണത്തിന് വളരെയേറെ സഹായകരമാണ്.
പഠനത്തിൽ പ്രത്യേക പിന്തുണ വേണ്ട കുട്ടികൾക്കായി അമൃതം മലയാളം, Voyage of English,मीठी हिन्दी എന്നീ ഭാഷാ പഠന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. കൂടാതെ ഭാഷാ പരിപോഷണത്തിനായി അമ്മ വായന, പത്ര വായന, ക്ലാസ്സ് ലെെബ്രറി , മലയാളം, ഇംഗ്ലീഷ് ഹിന്ദി അസംബ്ലി , സ്കൂൾ റേഡിയോ, നാടകോൽസവം, ക്വിസ് എന്നിവ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് ഉപരിയായി നടത്തി വരുന്നു.
ശാസ്ത്രം, ഗണിതം, എന്നീ വിഷയങ്ങൾ താൽപ്പര്യജനകമാക്കുന്നതിന് പരീക്ഷണം, നിരീക്ഷണം , പ്രകൃതിനടത്തം, ഫീൽഡ് ട്രിപ്പ് , പഠനയാത്ര വ്യത്യസ്ത ഗണിത കളികൾ തുടങ്ങിയവ പഠനപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കലാകായിക തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിനും മതിയായ പ്രധാന്യം നൽകി വരുന്നു.
English Fest, Maths Fest, Science Festമികവുത്സവം എന്നിവയിലൂടെ കുട്ടികൾ സ്വായത്തമാക്കിയ കഴിവുകൾ സമൂഹത്തിലേത്തിക്കാൻ സാധിച്ചിട്ടുണ്ട്.
സ്കോളർഷിപ്പുകൾ
2024-25 അധ്യായന വർഷം 7-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് പദ്ധതിയായ USS പരീക്ഷയിൽ സെെദ ഫാത്തിമ പി ആർ, മിറാസ് ബിൻ ഷിഹാബ് എന്നീ 2 വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനായി. കൂടാതെ ഇന്നോവേഷൻ മാരത്തോൺ, ബിൽഡത്തോൺ തുടങ്ങിയ ഇന്നോവേററീവ് സ്കോളർഷിപ്പ് പദ്ധതികളിലും, ഹതിതസേന സ്കോളർഷിപ്പ് പദ്ധതിയിലും കുട്ടികൾ പങ്കാളികളായിട്ടുണ്ട്.
പഠനപിന്തുണ പ്രവർത്തനങ്ങൾ
ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ കൂടാതെ പഠനത്തിൽ അധിക പിന്തുണ ആവശ്യമുളള കുട്ടികൾക്കായി 3,5 ക്ലാസ്സുകളിൽ ശ്രദ്ധ പദ്ധതി, മറ്റുളളവർക്കായി അധിക പഠനപിന്തുണ പ്രവർത്തനങ്ങൾ 3-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി FLS പരീക്ഷ പരിശീലനം എന്നിവ നടത്തി വരുന്നുണ്ട്.