ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പരിസ്ഥിതി ക്ലബ്ബ്
ഇക്കോ ക്ലബ് വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും പ്രകൃതിയോടുള്ള സ്നേഹവും വളർത്തുന്നതിനായി സ്കൂളുകളിൽ രൂപീകരിക്കുന്ന ഒരു പ്രധാന കൂട്ടായ്മയാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും നല്ല പരിസ്ഥിതി ശീലങ്ങൾ വളർത്തുകയും ചെയ്യുക എന്നതാണ് ഇക്കോ ക്ലബിന്റെ ലക്ഷ്യം.
മരത്തൈ നട്ടുപിടിപ്പിക്കൽ, പരിസ്ഥിതി ദിനാചരണം, ശുചീകരണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, ജലസംരക്ഷണ ബോധവൽക്കരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇക്കോ ക്ലബിന്റെ ഭാഗമായി നടത്തുന്നു.
ഇക്കോ ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പ്രകൃതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പഠിക്കാൻ കഴിയും. അതിനാൽ ഇക്കോ ക്ലബ് പ്രകൃതിയെ സ്നേഹിക്കുന്ന ഉത്തരവാദിത്തമുള്ള പൗരന്മാരായി വിദ്യാർത്ഥികളെ വളർത്തുന്ന ഒരു പ്രധാന വേദിയാണ്.
2025 ലെ പരിസ്ഥിതി ദിനം ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. രാവിലെ പ്രത്യേക അസ്സംബ്ലി നടത്തി. അസ്സംബ്ലിയിൽ ഈ വർഷത്തെ തീം ആയ "ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ" എന്ന വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവത്കരണം നടത്തി. കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ, പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചു. പരിസ്ഥിതി ദിന പ്രസംഗം, പരിസ്ഥിതി ദിന പ്രതിജ്ഞ എന്നിവയും കുട്ടികൾ അവതരിപ്പിച്ചു. കടകംപള്ളി കൃഷിഭവനിൽ നിന്ന് എത്തിച്ച പച്ചക്കറി തൈകൾ അടുക്കള തോട്ടത്തിൽ നട്ടുപിടിപ്പിച്ചു. ചെടികൾ പരിപാലിക്കുന്നതിനുള്ള ചുമതല ഓരോ ക്ലാസ്സിനായി വിഭജിച്ചു നൽകി. പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിനായി പ്രത്യേകം ബിന്നുകൾ എല്ലാ ക്ലാസ്സിലും സ്ഥാപിച്ചു. പ്ലാസ്റ്റിക്, പേപ്പർ എന്നിവ വേർതിരിച്ചു അതത് ബിന്നുകളിൽ നിക്ഷേപിക്കണമെന്നു കുട്ടികളെ ബോധവത്കരിച്ചു.
ഇൻക്ലൂസിവ് എഡ്യൂക്കേഷന്റെ ഭാഗമായി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ജീവാമൃതം" എന്ന പേരിൽ ഔഷധതോട്ടം നട്ടുപിടിപ്പിച്ചു. ലയൺസ് ക്ലബ്ബ് സ്കൂളിന് വേണ്ടി ഗ്രോബാഗുകൾ നൽകി.
കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച "ഏക് പേട് മാ കേ നാം 2.0" പദ്ധതിയുടെ "അമ്മയോടൊപ്പം ചെടി നടാം" പരിപാടിയിൽ കുട്ടികൾ പങ്കെടുക്കുകയും സെർട്ടിഫിക്കറ്റുകൾ നേടുകയും ചെയ്തു.