ഉള്ളടക്കത്തിലേക്ക് പോവുക

ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 4/ഗ്രാന്റ് ഫിനാലേ

Schoolwiki സംരംഭത്തിൽ നിന്ന്

കൈറ്റ് ഹരിതവിദ്യാലയം 4.0 - അവാർഡ് ദാനം

പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഉൽഘാടനം ചെയ്യുന്നു

പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കൈറ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെയിൽ സെക്കന്ററി വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരിയും പ്രൈമറി വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ ജി.യു.പി.എസ്. വിതുരയും ഒന്നാം സമ്മാനം നേടി. സെക്കന്ററി വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ എ.കെ.ജി.എം. ജി.എച്ച്.എസ്.എസ്. പെരളശ്ശേരി രണ്ടും, ആർ.ജി.എം. എച്ച്.എസ്.എസ് മൊകേരി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രൈമറി വിഭാഗത്തിൽ കാസറഗോഡ് ജില്ലയിലെ ജി.എൽ.പി.എസ്. നീലേശ്വരം രണ്ടാം സമ്മാനവും മലപ്പുറം ജില്ലയിലെ എ.യു.പി.എസ്. പരിയാപുരം സെൻട്രൽ മൂന്നാം സമ്മാനവും നേടി. സെക്കന്ററി തലത്തിൽ മലപ്പുറം എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂരിനും കാസറഗോഡ് ജി.എച്ച്.എസ്.എസ്. ചായ്യോത്തിനുമാണ് പ്രത്യേക ജൂറി അവാർഡ് ലഭിച്ചത്. പ്രൈമറി വിഭാഗത്തിൽ പാലക്കാട് ജി.യു.പി.എസ്. പുതിയങ്കം, എറണാകുളം ജി.എൽ.പി.എസ്. വളയൻചിറങ്ങര എന്നീ സ്കൂളുകൾ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹരായി.

കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത്

ട്രോഫിയും പ്രശംസാപത്രവും കൂടാതെ ആകെ 50 ലക്ഷം രൂപയുടെ ഐ.സി.ടി. ഉപകരണങ്ങളും ക്യാഷ് അവാർഡുകളുമാണ് ഗ്രാൻഡ് ഫിനാലെയിൽ വിതരണം ചെയ്തത്. സെക്കന്ററി തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 8.4 ലക്ഷം, 6.3 ലക്ഷം, 4.2 ലക്ഷം രൂപയുടെ ഐ.സി.ടി. ഉപകരണങ്ങൾ അവാർഡായി ലഭിച്ചു. പ്രൈമറി തലത്തിൽ ഇത് യഥാക്രമം 6.3 ലക്ഷം, 4.2 ലക്ഷം, 2.94 ലക്ഷം രൂപ വീതമാണ്. സ്പെഷ്യൽ ജൂറി പുരസ്കാര തുക സെക്കന്ററി വിഭാഗത്തിൽ 2.1 ലക്ഷം രൂപ വീതവും പ്രൈമറി വിഭാഗത്തിൽ 1.68 ലക്ഷം രൂപ വീതവുമാണ്.

സെക്കന്ററി വിഭാഗത്തിൽ എൽ.എഫ്. ജി.എച്ച്.എസ്. മൂന്നാർ (ഇടുക്കി), ജി.എച്ച്.എസ് കുറുമ്പാല (വയനാട്), എസ്.എച്ച്.ഡി.ജി.എച്ച്.എസ്.എസ്. തൃശൂർ (തൃശൂർ), ജി.ജി.എച്ച്.എസ്.എസ്. ചേർത്തല (ആലപ്പുഴ), ബഡ്സ് സ്കൂൾ ഫോർ എച്ച്.ഐ. വല്ലപ്പുഴ (മലപ്പുറം) എന്നിവരും പ്രൈമറി വിഭാഗത്തിൽ ജി.യു.പി.എസ്. അക്കരപ്പാടം, (കോട്ടയം), ജി.എൽ.പി.എസ്. കരുവാരക്കുണ്ട് (മലപ്പുറം), ജി.എൽ.പി.എസ്. ഇരവിപുരം (കൊല്ലം), ജി.യു.പി.എസ്. മൂർക്കനാട് (മലപ്പുറം) എന്നീ സ്കൂളുകളും ഫൈനലിസ്റ്റുകളായി. ഇവർക്ക് 50,000/- രൂപ വീതം ക്യാഷ് അവാർഡ് നൽകി. കൂടാതെ ഷോയുടെ ആദ്യഘട്ട ഫ്ലോർ ഷൂട്ടിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച 16 സ്കൂളുകളിലെ കുട്ടികളെയും ഗ്രാൻഡ് ഫിനാലെയിൽ പ്രത്യേകം ആദരിച്ചു.[1]

തിരുവനന്തപുരം നേമത്തെ അൽ സാജ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ  പൊതുവിദ്യാഭ്യാസ വകുപ്പ്  മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. IAS അദ്ധ്യക്ഷം വഹിച്ചു. എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ. എന്നിവർ വിജയികളെ അനുമോദിച്ച് സംസാരിച്ചു. കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് സ്വാഗതം പറയുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. കൈറ്റ് വിക്ടേഴ്സ് ക്രിയേറ്റീവ് എഡിറ്റർ കെ. മനോജ്കുമാർ ചടങ്ങിന് നന്ദി പറഞ്ഞു.[2][3][4]

സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 86 സ്കൂളുകളാണ് 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. അതിൽ നിന്നും തിരഞ്ഞെടുത്ത 26 സ്കൂളുകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്.

വിജയികൾ

പ്രൈമറി വിഭാഗം

ക്രമനമ്പർ വിദ്യാലയം ജില്ല സ്ഥാനം അവാർഡ്ദാനം-ചിത്രം
1 42653 ഗവ യു പി എസ് വിതുര TVM Rank 1
2 12312 ജിഎൽപിഎസ് നീലേശ്വരം KGD Rank 2
3 19676 എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ MLP Rank 3
4 21253 ഗവ. യു.പി.എസ് പുതിയങ്കം PKD Special Jury Mention
5 27232 ഗവ. എൽ പി എസ് വളയൻചിറങ്ങര EKM Special Jury Mention
6 45251 ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം KTM Finalist
7 48513 ജി.എൽ.പി.എസ് കരുവാരകുണ്ട് MLP Finalist
8 41508 ഗവ.എൽ.പി.സ്കൂൾ ഇരവിപുരം KLM Finalist
9 48243 ജി.യു.പി.എസ്. മൂർക്കനാട് MLP Finalist

സെക്കണ്ടറി വിഭാഗം

ക്രമനമ്പർ വിദ്യാലയം ജില്ല സ്ഥാനം അവാർഡ്ദാനം-ചിത്രം
1 21081 ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി PKD Rank 1
2 13062 എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി KNR Rank 2
3 14028 Rajeev Gandhi Memorial H S S Mokeri KNR Rank 3
4 18125 എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ MLP Special Jury Mention
5 12044 G H S S Chayoth KGD Special Jury Mention
6 30006 എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ IDK Finalist
7 15088 G H S Kurumbala WYD Finalist
8 22052 S H C G H S S Thrissur TSR Finalist
9 34024 Govt. Girl's H S S Cherthala ALP Finalist
10 48570 ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ MLP Special Award

ബെസ്റ്റ് പെർഫോർമർ അവാർഡ്

ക്രമനമ്പർ കുട്ടിയുടെ പേര് വിഭാഗം വിദ്യാലയം ജില്ല ചിത്രം
1 അനന്യ കെ. HS EMEA HSS Kondotty Malappuram
2 തൻമയ ഡി.എസ്. HS SM HS Patharam Kollam
3 ഗൗതമി കൃഷ്ണ HS Govt HSS Kadakkal Kollam
4 ഹബീബ് റഹ്മാൻ HS CHM HSS Elayavoor Kannur
5 ഹനാൻ പി.പി. HS HMY HSS Manjeri Malappuram
6 കൃപ മറിയം മത്തായി HS AMM HSS Edayaranmula Pathanamthitta
7 ലക്ഷ്മി എസ്.എസ്. HS Govt HSS Thonnackal Thiruvananthapuram
8 വൈഷ്ണവി പ്രകാശ് ജെ. HS Govt. HSS Anchalummoodu Kollam
9 അളകനന്ദ ആർ UP Govt LPS Kadakkarappally Alappuzha
10 ദേവ്ന കൃഷ്ണൻ UP GUPS Pullur Kasargode
11 എലീന സാറ കുര്യാക്കോസ് UP GLPS Ambalavayal Wayanad
12 എം. ഗൗഷിത UP GV LPS Chittur Palakkad
13 മുഹമ്മദ് നുഹ്മാൻ പി കെ UP PTMA UP School Badira Kasargode
14 മുനവർ ഹുസൈൻ UP GUPS Koottilangadi Malappuram
15 രുദ്ര പി. നായർ UP AUPS Mundakkara Kozhikkode
16 ശ്വേത പി.വി UP CNN GLPS Cherpu Thrissur