ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. നിറമരുതൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ രചനകൾ

കവിതകൾ

1 പെയ്തൊഴിയാതെ

  പെയ്തൊഴിയാത്തൊരു തീരാമഴ

അമ്മതൻ നെഞ്ചിലെ തോരാമഴ

അവളെ വീട്ടിൽ പുലർന്ന വേളയിൽ ഞാൻ കണ്ടു കിനാവനേകം

അവളുടെ കൊലുസിന്റെ മണി നാദവും

അവളോടി നടന്നോരാ നേരവും

അവിടം ഭാസുരമാക്കി!

ഞാൻ തളർന്നു........

ഓടിത്തളർന്നു

അവളുടെ പുറകെ ഓടി തളർന്നു!

ചാരമായി തീർന്നൊരച്ഛന്റെ വേർപാടിൽ

ഗദ്ഗത ഖണ്ഡയായ് മകളെ_

ചാര തിരുത്തിയോരമ്മ

വിദ്യാലയത്തിൻ പടവുകൾ കയറവേ _ അവൾ

കവിൾ തടത്തിലേക്ക് ആയി രണ്ടു മുത്തു കൊഴിച്ചു

സമ്മാനങ്ങളെന്തി പൂമുഖത്തെത്തിയോര

അവളെ  ആനന്ദാശ്രുക്കളിൽ ആഴുന്നു മെല്ലെ പുണർന്നു

കാമാഗ്നി കണ്ണുകളിൽ പെട്ടിടാതെ തൻ

ചിറകിനു കീഴിലായി ഒളിപ്പിച്ചു നിർത്തിയൊരമ്മ

സിന്ദൂരം ചാർത്തി സുമംഗലിയായവൾ

പോയി മറയും വരെ അമ്മ നോക്കി നിന്നു

തോരാമഴ തേടിയെത്തിയ രാത്രിയിൽ

പാഴ് ജന്മമായി തീർന്നൊരി അമ്മയെ

പടിയിറക്കി വിട്ടൊരാമകൾ

ഗദ കാല സ്മരണ തൻ നീറുന്ന നോവുകൾ

ഉദരത്തിൽ ഏന്തിയ.... അമ്മ അസ്തമിച്ചിടുന്നു

ചുറ്റും തീരാമഴ

അമ്മ തന്നെ നെഞ്ചിലും പെയ്തൊഴിയാത്തൊരു തോരമഴ....

     

          ( ഗംഗ. കെ  9F)

      (താനൂർ ഉപജില്ല മലയാളം കവിതാരചന ഒന്നാം സ്ഥാനം )

2. ഓർമ്മ

അന്നൊരു നാൾ ഓമന പൊന്നിൻ

കാത് കുത്താൻ തുനിഞ്ഞതു തട്ടാൻ,

പൊൻകുഞ്ഞിൻ തേങ്ങൽ

അസഹനീയമാം പൊട്ടിക്കരഞ്ഞു_

തേങ്ങി കുഴഞ്ഞു ഞാൻ......

പള്ളിക്കൂടത്തിൻ പിന്നിൽ ശിശുവിന്റെ

കണ്ണിമ കൊതിച്ചു പൊരി വെയിലത്ത്_

നിൽക്കവേ പാത പൊള്ളൽ പോലും

മൃദുലമാം സ്പർശം

ഭോജ്യങ്ങൾ അഖിലമില്ലെങ്കിലും

കുഞ്ഞു വയറുനിറയവേ എൻ മനം നിറഞ്ഞു"..

ഒഴിഞ്ഞ വയറിലും തൻ പൊൻ-

കുഞ്ഞിൻ ചെറുപുഞ്ചിരിയേക്കാൾ

ശ്രേഷ്ഠത ഏതു ഭോജ്യത്തിന്?

കുഞ്ഞിൻ വികൃതികൾ കണ്ടു ചിരിച്ചു

കുഞ്ഞു പറച്ചിലിൽ മനമതോ അലിഞ്ഞു

കുഞ്ഞു... പാദസരത്തിന്റെ കിലുക്കങ്ങൾ,

എൻ മാറിൽ സ്നേഹത്തിനായിരം ചിലങ്കകൾ....

                        (റൈമ 10 A)

ചിത്രങ്ങൾ

Water Painting
ചിത്രരചന
Nature Drawing