ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025

ചോറോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2025 26 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു ഹെഡ്മിസ്ട്രസ് സുധ ടീച്ചർ സ്വാഗതം ആശംസിച്ചു ഷീബ ടീച്ചർ രാഗിണി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ നടന്നു കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു

ലോകപരിസ്ഥിതി ദിനം 2025

ഇത്തവണത്തെ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. ഓരോ വിദ്യാർത്ഥിയും വൃക്ഷത്തൈകൾ കൊണ്ടുവരികയും അവ പരസ്പരം കൈമാറുകയും ചെയ്തു. അധ്യാപകരും പൊതു ചടങ്ങിനിടെ അവർ കൊണ്ടുവന്നവൃക്ഷതൈകൾ പരസ്പരം കൈമാറി.പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഓരോ ക്ലാസിലും ബുള്ളറ്റിൻ ബോർഡ്പ്രദർശന മത്സരം സംഘടിപ്പിച്ചു.പരമാവധി വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തിയ ബുള്ളറ്റിൻ ബോർഡ്പ്രദർശന മത്സരം വളരെ ആകർഷണീയമായിരുന്നു.ഏറ്റവും നന്നായി അലങ്കരിച്ച ഒന്ന്,രണ്ട് മൂന്ന്സ്ഥാനക്കാർക്ക് സമ്മാനവിതരണം നടന്നു.പരിസ്ഥിതിദിന സന്ദേശം,പോസ്റ്റർ നിർമ്മാണ മത്സരം എന്നിവയിൽ ആവേശപൂർവം കുട്ടികൾ പങ്കെടുത്തു.അധ്യാപകർ പച്ച നിറമുള്ള വസ്ത്രങ്ങൾ ധരിച്ചും വിദ്യാർത്ഥികൾ പച്ച ബാഡ്ജ്ധരിച്ചും ലോക പരിസ്ഥിതി ദിന പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.