ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം 2025

സെന്റ്‌ പോൾസ് എച് എസ് മുത്തോലപുരം സ്കൂൾ പ്രവേശനോത്സവം   ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എല്ലാവരെയും സ്വാഗതം ചെയ്തു.സ്കൂൾ മാനേജർ ബഹു . ഫാ. ജോൺ മറ്റം അധ്യക്ഷപ്രസംഗം നടത്തി.പഞ്ചായത്ത്  പ്രസിഡൻ്റ് ശ്രീമതി പ്രീതി അനിൽ ആശംസയ്ക്ക് ശേഷം ഉദ്ഘാടനം ചെയ്തു . ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി അംഗം ശ്രീ ഡോജിൻ ജോൺ,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മാഗി സന്തോഷ്,പി ടി എ പ്രസിഡൻ്റ് ശ്രീ ഷിബു എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ ഒരു ഹിന്ദി ഡാൻസ് അവതരിപ്പിച്ചു. എൽ.പി ഹെഡ് മിസ്ട്രസ് സി. ടീന നന്ദി പറഞ്ഞു.

മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ

S anju Joseph, Inspector of police, Koothattukulam P S

ലഹരിവസ്തുക്കളിൽ നിന്ന് കുട്ടികളെ അകറ്റി നിർത്താൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ സ‍‍ഞ്ജു സാർ കുട്ടികളുമായി പങ്കുവെച്ചു. മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സ‍‍ഞ്ജു സാർ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കി. നല്ല സൗഹൃദങ്ങൾ തിരഞ്ഞെടുക്കാൻ അവരെ ഓർമ്മപ്പെടുത്തി. വിദ്യാലയങ്ങളിലും വീടിൻ്റെ പരിസരങ്ങളിലും നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും അനാവശ്യമായ പ്രവർത്തനങ്ങൾ സദ്യയിൽപെടുകയാണെങ്കിൽ സ്കൂളിൽ അറിയിക്കണം എന്ന് കുട്ടികളോട് പറഞ്ഞു. വിഷാദമോ ഉത്കണ്ഠയോ പോലുള്ള മാനസിക പ്രശ്നങ്ങളെക്കുറിച്ച് മാതാപിതാക്കളോട് ടിച്ചർമാരോട് തുറന്ന് സംസാരിക്കാൻ അവരെ പ്രേരിപ്പിച്ചു. പഠനം, സ്പോർട്‌സ്, കല എന്നിങ്ങനെയുള്ള കാര്യങ്ങളിൽ കേന്ദ്രീകരിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. പ്രോത്സാഹിപ്പിക്കുക. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരെ കണ്ടാൽ അധികാരികളെ അറിയിക്കാൻ അവരെ പഠിപ്പിച്ചു. മാതാപിതാക്കൾക്കൊപ്പം കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുക എന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.

പേപ്പട്ടി വിഷബാധ -ബോധവത്ക്കരണ ക്ലാസ്

പേവിഷബാധയെപറ്റി ഒരു ബോധവൽകരണ ക്ലാസ് നടത്തുകയുണ്ടായി.ജെ എച്ച് ഐ മുഹമ്മദ് ഹിലാൽ, ജെഎച്ച് ഐ കവിത ടി.എ എന്നിവർ ക്ലാസുകൾ എടുത്തു.വിദ്യാർത്ഥികൾക്ക് പേവിഷബാധയെക്കുറിച്ച് അവബോധം സ്യഷ്ടിക്കുവാൻ ഇത് സഹായിച്ചു. പേവിഷബാധയെ പ്പറ്റിയും, അതിനിടയാക്കുന്ന കാരണങ്ങൾ എന്താണെന്നും, എന്തല്ലാം മുൻകരതലുകൾ എടുക്കണമെന്നും ,അത്തരം സന്ദർഭങ്ങൾ ഉണ്ടായാൽ എങ്ങനെ പ്രവർത്തിക്കണമെന്ന ബോധ്യം ഉണ്ടാക്കുവാനും ഇതിലൂടെ കഴിഞ്ഞു.

കൗമാരകാലഘട്ടം സമഗ്രവികസനം - ബോധവൽക്കരണ ക്ലാസു്

കൗമാര കാലഘട്ടത്തിന്റെ ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് ഡോ. ദിവ്യ വിനോദ് കുട്ടികളുമായി സംവദിച്ചു. വിദ്യാർത്ഥികൾക്ക് പ്രയോജനകരമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു:ശാരീരിക വളർച്ചയും മാറ്റങ്ങളും: കൗമാരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും ശരീരത്തിലെ മാറ്റങ്ങളും.മാനസികാരോഗ്യം: സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളെ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള വഴികൾ.ആരോഗ്യകരമായ ബന്ധങ്ങൾ: കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആരോഗ്യകരമായ ആശയവിനിമയം നിലനിർത്തുന്നതിൻ്റെ പ്രാധാന്യം.സൈബർ സുരക്ഷയും സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗവും: സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഓൺ ലൈൻ ലോകത്തെ വെല്ലുവിളികളും.ലഹരി ഉപയോഗം: ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും അതിൽ നിന്നും അകന്നു നിൽക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നൽകി.

മരിയ ഭവൻ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്റർ

ഫോർ വിമൻ - സന്ദർശനം

സഹജീവികളോട് കാരുണ്യവും സഹകരണവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ മുത്തോലപുരം സ്നേഹഗിരി മഠത്തിലെ അന്തേവാസികളെ സന്ദർശിച്ചു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള തുകയും അനുദിന ആവശ്യവസ്തുക്കളും നല്കി.

എസ്എസ്എൽസി പരീക്ഷ - പരിശീലന ക്ലാസ്

സെൻറ് പോൾസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർഥിയും പാലാ രൂപത വൈദികനുമായിരുന്ന ഫാദർ സെബാസ്റ്റ്യൻ മൂലയിൽ അനുസ്മരണത്തോടനുബന്ധിച്ചു എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സധൈര്യം പരീക്ഷയെ നേരിടുന്നതിനും ചിട്ടയായ ആസൂത്രണത്തിലൂടെ മികച്ച വിജയം നേടുന്നതിനും ആവശ്യമായ ഒരു പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത പരിശീലകൻ ശ്രീ. ജയ്സൺ അറക്കൽ ക്ലാസ്സ് നയിച്ചു.

ആരോഗ്യകരമായ ഭക്ഷണശീലം- ബോധവത്ക്കരണ ക്ലാസ്

പോഷകാഹാരത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമവും ഉറക്കവും ഉറപ്പാക്കൽ , സമീകൃതാഹാരത്തിൻ്റെ പ്രാധാന്യം, പോഷകാഹാരം, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ ഗുണങ്ങൾ. തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പീഡിയാട്രിഷ്യൻ ഡോ. ബിനോയ് കുര്യാക്കോസ് ക്ലാസെടുത്തു.

യോഗ ക്ലാസ്

മെച്ചപ്പെട്ട ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന പരമ്പരാഗത ഭക്ഷണങ്ങളെക്കുറിച്ച് ഡോ. ദിവ്യ വിനോദ് കുട്ടികളുമായി സംവദിച്ചു. നല്ല ആരോഗ്യത്തിന് യോഗയുടെ ആവശ്യവും വ്യക്തമാക്കി ഡോ. ദിവ്യ വിനോദിൻ്റെ നേതൃത്വത്തിൽ യോഗ ക്ലാസ് സംഘടിപ്പിച്ചു.

പച്ചക്കറി കൃഷിത്തോട്ടം

ഇലവർഗ്ഗങ്ങളും പച്ചക്കറികളും നമ്മുടെ ഭക്ഷണത്തിൻ്റെ ഭാഗമാക്കേണ്ടതിൻ്റെ ആവശ്യകത വെളിവാക്കി ചീര, വെണ്ടയ്ക്ക, പാവയ്ക്കാ പയർ തുടങ്ങിയ പച്ചക്കറി കൃഷി തോട്ടം സ്കൂളിൽ നിർമ്മിച്ചു.

ലഹരി വിരുദ്ധ റാലി &ഫ്ലാഷ് മോബ്

കരാട്ടെ പരിശീലനം

കുട്ടികളെ സ്വയം പ്രതിരോധ മാർഗങ്ങൾ പരിശീലിപ്പിക്കുന്നതിന് ഭാഗമായി സ്കൂളിൽ കരാട്ടെ ക്ലാസുകൾ നടത്തപ്പെടുന്നു. അവരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും, ആപത്ത് ഘട്ടങ്ങളിൽ മനധൈര്യത്തോടെ പെരുമാറുന്നതിനും ഇത്തരം ക്ലാസുകൾ പ്രയോജനം ചെയ്യുന്നു.