മഹാമാരി നീ കടന്നു പോകുവിൻ
ഈ കൊച്ചു കേരളനാട്ടിൽ നിന്നും
നഷ്ടമാക്കി നീ ഉത്സവനാളുകൾ
നഷ്ടമാക്കി നീ പുത്തനുടുപ്പും കളിക്കോപ്പും
കൂടെ കളിയ്ക്കാൻ കൂട്ടുകാരെയും
നഷ്ടപ്പെടുത്തുന്നു നീ
പലതരം ജീവിതപാഠങ്ങൾ
പഠിപ്പിച്ചു നീ
നഷ്ടമാക്കി നീ ജീവിതസ്വപ്നങ്ങൾ
കാത്തിരിപ്പൂ ഞാൻ എന്റെ
കൂട്ടുകാരോടൊത്ത് പൊട്ടിച്ചിരിച്ചൊരാ-
വിദ്യാലയങ്കണം.