ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്/ഇക്കോ club
ദൃശ്യരൂപം
2025ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ


സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “ഹരിതം” എന്ന മാഗസിൻ തയ്യാറാക്കി അസംബ്ലിയിൽ പ്രകാശനം ചെയ്തു. “സഹപാഠിക്ക് ഒരു മരം” എന്ന പരിപാടിയിലൂടെ കുട്ടികൾ പരസ്പരം മരങ്ങൾ കൈമാറി.കൂടാതെ “വിദ്യാപനം” പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയും പച്ചക്കറികൾ കൃഷി ചെയ്യുകയും ചെയ്തു. സ്കൂൾതല ഹരിതസഭ സംഘടിപ്പിച്ച് പരിസ്ഥിതി ബോധം കുട്ടികളിലേക്കെത്തിക്കാൻ സാധിച്ചു.ഈ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിലേക്ക് കുട്ടികളെ പ്രചോദിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.