ഉള്ളടക്കത്തിലേക്ക് പോവുക

ബണ്ണീസ്, കബ്, ബുൾബുൾ, /സ്കൌട്ട്, ഗൈഡ്

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജി യു പി സ്കൂൾ കൂട്ടിലങ്ങാടിയിൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ,ശുചിത്വ പ്രവർത്തനങ്ങൾ,പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിനുകൾ എന്നിവ നടത്തി.സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം ഗാന്ധിജയന്തി തുടങ്ങിയ ദേശീയ ദിനാചരണങ്ങളോട് അനുബന്ധിച്ച് റാലികളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.സാമൂഹ്യ സേവനത്തിൻ്റെ ഭാഗമായി പടിഞ്ഞാറ്റുമുറി സ്മാർട്ട് ഡയാലിസിസ് സെൻററും,ബഡ്സ് സ്കൂളും സന്ദർശിക്കുകയും,യൂണിറ്റ് അംഗങ്ങൾ സ്വരൂപിച്ച തുക സ്നേഹ സമ്മാനമായി നൽകുകയും ചെയ്തു.കൂടാതെ ക്യാമ്പുകൾ ,അഡ്വഞ്ചർ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളിൽ നേതൃഗുണവും സേവനമനുഭവവും ആത്മവിശ്വാസവും വളർത്താൻ സാധിച്ചു.


സാമൂഹ്യസേവന പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ

വിദ്യാർത്ഥികളിൽ സഹജീവി സ്നേഹം, അശരണരോടുള്ള കാരുണ്യം തുടങ്ങിയ ഗുണപരമായ മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബുൾബുൾ ആൻഡ് ബണ്ണീസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്നേഹനിധി പദ്ധതിയിലൂടെ ലഭിച്ച സംഖ്യ

വയനാട് ഉരുൾപൊട്ടലിലൂടെ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

സ്മാർട്ട് ഡയാലിസിസ് സെൻ്റർ, വള്ളിക്കാപറ്റ ബഡ്സ് സ്കൂൾ എന്നിവ സന്ദർശിക്കുകയും അംഗങ്ങൾ സ്വരൂപിച്ച തുക സ്നേഹ സമ്മാനമായി നൽകുകയും ചെയ്തു.