എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ഓഗസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

എ.ഇ.ഒ സന്ദർശനം

പ്രമാണം:22053 എ ഇ ഒ സന്ദർശനം.jpg
എ ഇ ഒ സന്ദർശനം

വിദ്യാലയത്തിലെ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 1-ന്  തൃശ്ശൂർ ഈസ്റ്റ് ഉപജില്ല അസിസ്റ്റന്റ്  എജുക്കേഷണൽ ഓഫീസർ ശ്രീമതി ജീജ വിജയ് പരിശോധനയ്ക്കായി എത്തിയിരുന്നു. ക്ലാസുകൾ സന്ദർശിച്ച് കുട്ടികളുടെ  അഭിപ്രായങ്ങൾ സ്വീകരിക്കുകയും വിലയിരുത്തുകയും ചെയ്ത ശേഷം ഉച്ച ഭക്ഷണ പ്രവർത്തനങ്ങളെ മാഡം അഭിനന്ദിച്ചു.

സ്കൂൾ കലോത്സവ ലോഗോ പുറത്തിറക്കി

മഞ്ജീരധ്വനി ലോഗോ

ആഗസ്റ്റ് 4,5 തീയതികളിലായി നടത്തപ്പെടുന്ന സ്കൂൾ കലോത്സവത്തിനായി കുട്ടികളിൽ നിന്ന് പേരുകൾ ക്ഷണിക്കുകയും, അതിൽനിന്ന് 'മഞ്ജീരധ്വനി' എന്ന പേര് തിരഞ്ഞെടുക്കുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ തയ്യാറാക്കിയ കലോത്സവ ലോഗോയും പ്രമോഷൻ വീഡിയോയും പുറത്തിറക്കി.


സ്കൂൾ കലോത്സവ ഉദ്ഘാടനം

സ്കൂൾ കലോത്സവം ഉദ്ഘാടനം
സ്കൂൾ കലോത്സവം ഉദ്ഘാടനം

'മഞ്ജീരധ്വനി  2025-26' എന്ന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം വിദ്യാലയ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. പ്രധാന അധ്യാപിക സിസ്റ്റർ ഗ്ലോറി, കഴിഞ്ഞവർഷം സ്റ്റേറ്റ് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച കുട്ടികൾ, മഞ്ജീരധ്വനി എന്ന പേര് നിർദ്ദേശിച്ച വിദ്യാർത്ഥിനി, ഈ വർഷം റിട്ടയർ ആകുന്ന അധ്യാപകർ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. തുടർന്ന് വിവിധ കലാസാഹിത്യമത്സരങ്ങൾ അരങ്ങേറി. ആഗസ്റ്റ് 4,5 തീയതികളിലായാണ് കലോത്സവ മത്സരങ്ങൾ നടന്നത്.

കലോത്സവ സമ്മാനദാനം

കലോത്സവം വിജയികൾ

സ്കൂൾ കലോത്സവത്തിന് എൽപി, യുപി, ഹൈസ്കൂൾ

എന്നീ വിഭാഗങ്ങളിലായി വിവിധ ഇനങ്ങളിൽ മത്സരിച്ച് സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ആഗസ്റ്റ് 7 ന് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. എൽ പി വിഭാഗത്തിൽ 4B യും 4C യും യുപി വിഭാഗത്തിൽ 7C യും ഹൈസ്കൂൾ വിഭാഗത്തിൽ 9C യുമാണ് ഓവറോൾ ട്രോഫി കരസ്ഥമാക്കിയത്.


ഹിരോഷിമ നാഗസാക്കി ഓർമ്മദിനം ആചരിച്ചു

ഹിരോഷിമ ദിനം

ഹോളി ഫാമിലി വിദ്യാലയത്തിൽ ആഗസ്റ്റ് 8 ന്  

ഹിരോഷിമ നാഗസാക്കി ഓർമ്മദിനം ആചരിച്ചു.

സ്കൂൾ അസംബ്ലിയിൽ ഹിരോഷിമ നാഗസാക്കിയുടെ

ഭീതിയും യുദ്ധവിരുദ്ധ സന്ദേശവും നൽകി.

യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.




ടീം ഫോയിലിൽ വെള്ളി മെഡൽ

കോട്ടയത്ത് നടന്ന 27-ാമത് സബ് ജൂനിയർ സ്റ്റേറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പ് 2025-26 ൽ ടീം ഫോയിൽ ഇനത്തിൽ വെള്ളി മെഡൽ നേടിയ ആൻമി ആഷ്‌ലിക്ക് അഭിനന്ദനങ്ങൾ!




സ്റ്റേറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളി മെഡലുകൾ

ആരാധ്യ പ്രമോദ്

കോട്ടയത്ത് നടന്ന 27-ാമത് സബ് ജൂനിയർ സ്റ്റേറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പ് 2025-26 ൽ രണ്ട് വെള്ളി മെഡലുകൾ നേടിയതിന്  ആരാധ്യ പ്രമോദിന് വലിയ അഭിനന്ദനങ്ങൾ!"

- വെള്ളി മെഡൽ - 14 വയസ്സിന് താഴെയുള്ള വ്യക്തിഗത വിഭാഗം

- വെള്ളി മെഡൽ - അണ്ടർ 14 ടീം ഇവന്റ്


ഇരട്ട സ്വർണ തിളക്കം

നിർമ്മാല്യ പി എസ്

27-ാമത് സംസ്ഥാന ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും രണ്ട് സ്വർണ്ണ മെഡലുകൾ നേടിയ നിർമ്മാല്യ പി എസ്,  ദേശീയ ചാമ്പ്യൻഷിപ്പിനും യോഗ്യത നേടി.

സ്വാതന്ത്ര്യ ദിന മത്സരങ്ങൾ

സ്വാതന്ത്ര്യ  ദിനാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 12 ന് വിദ്യാലയത്തിൽ കെ ജി, എൽ പി, യു പി, ഹൈസ്കൂൾ എന്നീ  വിഭാഗങ്ങൾക്ക് വ്യത്യസ്ത മത്സര പരിപാടികൾ നടത്തി. കെജി വിഭാഗത്തിന് പ്രച്ഛന്ന വേഷമത്സരവും  എൽ പി വിഭാഗത്തിന് പ്രച്ഛന്ന വേഷം, പ്രസംഗം എന്നീ മത്സരങ്ങളും യു പി വിഭാഗത്തിന് ദേശഭക്തിഗാന മത്സരവും ഹൈസ്കൂൾ വിഭാഗത്തിന് ക്വിസ്,പ്രസംഗം എന്നീ മത്സരങ്ങളുമാണ് നടത്തിയത്.

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

ഹോളി ഫാമിലി വിദ്യാലയത്തിൽ ആഗസ്റ്റ് 14ന് കുട്ടികളും അധ്യാപകരും

ഒത്തുചേർന്ന് സ്വാതന്ത്ര്യ ദിനത്തിന്റെ ഓർമ്മ പുതുക്കി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്ലോറി ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് ശ്രീ ബിജോയ് ടി ജെ, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഇസബെൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


സ്വാതന്ത്ര്യദിന പരേഡിൽ ഹോളി ഫാമിലി ബാൻഡ് ടീം

ഹോളി ഫാമിലി ബാൻഡ് സെറ്റ്  ടീം

കനത്ത മഴയിലും തൃശൂർ തേക്കിൻക്കാട് മൈതാനത്ത് നടന്ന

79-)o സ്വാതന്ത്ര്യദിന പരേഡിൽ ഹോളി ഫാമിലി ബാൻഡ് സെറ്റ്  ടീം

രണ്ടാം സ്ഥാനം കരസ്ഥമാക്കി.



സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ആരാധ്യ പ്രമോദ്.

2025-26 ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ  ആരാധ്യ പ്രമോദ്

17 വയസ്സിന് താഴെയുള്ളവരുടേതിൽ സ്വർണ്ണ മെഡലും

19 വയസ്സിന് താഴെയുള്ളവരുടേതിൽ വെങ്കല മെഡലും നേടി.

ആരാധ്യ പ്രമോദ് സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക്

തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.


സയൻസ് സെമിനാറിൽ രണ്ടാം സ്ഥാനം

ആഗസ്റ്റ് 16-ന് തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ

സയൻസ് സെമിനാറിൽ ദിയ മേരി  കയ്ക്കുളങ്ങര  രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സന്മാർഗം സ്കോളർഷിപ്പിൽ ഒന്നാം സ്ഥാനം

സംഗീത.കെ.എസ്

2024-25 അധ്യായന വർഷത്തിലെ അതിരൂപതാ തലത്തിലുള്ള

സന്മാർഗ ശാസ്ത്രം സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയ

സംഗീത.കെ.എസ്. -നെ തൃശ്ശൂർ ഡി.ബി.സി.എൽ.സി യിൽ വച്ച് അനുമോദിച്ചു. അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവ് ട്രോഫിയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകി ആദരിച്ചു.