ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അംഗീകാരങ്ങൾ/2024-25
| Home | 2025-26 |
വൈ ഐപി ശാസ്ത്രപഥം
കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വൈഐപി ശാസ്ത്രപഠം സംസ്ഥാനതല മത്സരത്തിൽ സ്കൂളിലെ ഒരു ടീം പങ്കെടുത്തു. 2022 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അസീം മുഹമ്മദ്, ഫാത്തിമ ഷെറിൻ കെ ടി,അമാനി അ മീ ൻ വി പി എന്നീ വിദ്യാർത്ഥികളാണ് 75000 രൂപ സ്കോളർഷിപ്പ് കരസ്ഥമാക്കിയത് .
ദേശീയതലത്തിൽ അംഗീകാരം
ജിഎച്ച്എസ്എസ് കൊടുവള്ളിക്ക് വീണ്ടും ദേശീയതലത്തിൽ അംഗീകാരം. സ്കൂൾ ഇന്നവേഷൻ മാരത്തോൺ 2024 -25 മത്സരത്തിൽ സ്കൂളിലെ ഒരു പ്രോജക്ട് തിരഞ്ഞെടുക്കപ്പെട്ടു. 2023 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നസ്രിയ ഫാത്തിമ , ഫാത്തിമ ഷാദിയ, ആദിത്യ എം എസ് എന്നീ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രൊജക്റ്റി നാണ് അംഗീകാരം ലഭിച്ചത്
എസ്എസ്എൽസി
2023 -24 വർഷത്തിൽ സ്കൂളിന് 100% വിജയം കരസ്ഥമാക്കാൻ സാധിച്ചു. പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു. 38 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടാൻ സാധിച്ചു 19 കുട്ടികൾ ഒൻപത് വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് സ്കൂൾ 100% വിജയം കരസ്ഥമാക്കുന്നത്.
യു എസ് എസ്
2023- 24 അധ്യായന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 4 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.
സ്വർണ്ണമെഡൽ നേടി
ദേശീയ സ്കൂൾ ഗെയിംസിൽ വുഷു ( ആൺകുട്ടികൾ 80 കിലോഗ്രാം) മത്സരത്തിൽ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി വി സി മുഹമ്മദ് അനസ് സ്വർണ്ണമെഡൽ നേടി.
അംഗീകാരം
എട്ടാം ക്ലാസിലെ ഫാത്തിമാ ഷഫ്റീൻ എന്ന കുട്ടി ഫുട് ബോൾ മത്സരത്തിൽ മാൻ ഓഫ് മാച്ച് ആയി തെരഞ്ഞെടുക്ക്പ്പെട്ട.
ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല ക്യാമ്പിലേക്ക്
2024-25 ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല ക്യാമ്പിലേക്ക് കൊടുവള്ളിയിലെ 9A ക്ലാസ്സിൽ പഠിക്കുന്ന ജാസിബ് എം എം തെരഞ്ഞെടു ക്കപ്പെട്ടു. അഞ്ചാം ക്ലാസ് മുതൽ കൊടുവള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ പഠി ക്കുന്ന ജാസിബ്,സ്കൂളിലെ അടൽ ടിങ്കറിങ് ലാബിന്റെ സ്റ്റുഡൻറ് അംബാസി ഡർ കൂടിയാണ്.