ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2025-26/ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 3 മുതൽ 13 വരെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ക്ലാസ്സുകൾ എടുത്തു.ലഹരിയുടെ അമിതഉപയോഗം,ട്രാഫിക് നിയമങ്ങൾ,വ്യക്തി ശുചിത്വം,പരിസര ശുചിത്വം,ആരോഗ്യം-വ്യായാമം-കായികക്ഷമത,ഡിജിറ്റൽ അച്ചടക്കം,പൊതുമുതൽ സംരക്ഷണം,പരസ്പര സഹകരണം എന്നീ വ്യത്യസ്ത വിഷയങ്ങളുമായി അധ്യാപകർ ക്ലാസ്സെടുത്തു.കുട്ടികൾക്ക് മനസിലാകുന്ന വിധത്തിൽ വിവിധ ചിത്രങ്ങൾ,വീഡിയോ എന്നിവ ഉൾപ്പെടുത്തിയാണ് ക്ലാസുകൾ എടുത്തത്.ലഹരി ഉപയോഗത്തിന്റെ ദോഷങ്ങൾ,വ്യക്തിശുചിത്വം,പരിസരശുചിത്വം ഇവ പാലിക്കേണ്ടതിൻറെ ആവശ്യകത,ട്രാഫിക് നിയമങ്ങൾ,നല്ല ആഹാരശീലങ്ങൾ തുടങ്ങിയവ കുട്ടികളിൽ കൃത്യമായി ഈ ക്ലാസ്സുകളിലൂടെ എത്തിക്കാൻ സാധിച്ചു.