ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ സ്കൂൾ റിസോഴ്സ് ഗ്രുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ

2025 വരെ2025-262026-27

സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനും പാഠ്യേതര വിഷയങ്ങളിലും സഹായകമാകുന്ന അറിവുകളും വിഭവങ്ങളും ഫലപ്രദമായി ഉപയോഗിക്കുന്നതിനും പങ്കുവെക്കുന്നതിനും വേണ്ടി രൂപീകരിക്കപ്പെട്ട ഒരു സജീവ വേദിയാണ് സ്കൂൾ റിസോഴ്സ് ക്ലബ്ബ്

🎯 ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ

1. പഠന വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കൽ:

ഓരോ ക്ലാസ്സുകളിലെയും പടഭാഗങ്ങളെ അടിസ്ഥാനമാക്കി പോസ്റ്ററുകൾ ,അനിമഷനുകൾ, പഠന സാമഗ്രികൾ, എന്നിവ നിർമ്മിക്കുകയും അവ ഓരോ ക്ലാസ്സുകളിലേക്കും വിതരണം ചെയ്യുകയും ചെയ്യുക

2 . സ്വയം പഠനത്തെ പ്രോത്സാഹിപ്പിക്കൽ:

• വിദ്യാർത്ഥികളെ അധ്യാപകരുടെ സഹായമില്ലാതെ സ്വന്തമായി കാര്യങ്ങൾ മനസ്സിലാക്കാനും , പഠന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും പ്രേരിപ്പിക്കുക. റഫറൻസ് ഗ്രന്ഥങ്ങൾ ഉപയോഗിക്കാനുള്ള കഴിവ്, ഇന്റർനെറ്റ് വിവരങ്ങൾ വിവേകത്തോടെ ഉപയോഗിക്കാനുള്ള പരിശീലനം എന്നിവ നൽകുക.

3.പഠനം എളുപ്പമാക്കുകയും രസകരമാക്കുകയും ചെയ്യുക :

ഇതിലൂടെ ആശയക്കുഴപ്പങ്ങളില്ലാതെ, വിഷയത്തിന്റെ അടിസ്ഥാന തത്വങ്ങൾ മുതൽ സങ്കീർണ്ണമായ ഭാഗങ്ങൾ വരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു. ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ച് പഠനത്തെ കൂടുതൽ രസകരമാക്കുകയും, പുതിയ അറിവുകൾ നേടാൻ അവരെ സജ്ജരാക്കുകയും ചെയ്യുക.

✨ ക്ലബ്ബിലെ അംഗങ്ങൾ

ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന ആരിഫ് വി.എ ന്റെ നേതൃത്വത്തിലാണ്. വിവിധ ക്ലാസുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളാണ് ക്ലബ്ബ് അംഗങ്ങൾ. ഓരോ അംഗത്തിനും പ്രത്യേക ചുമതലകൾ നൽകി ഉത്തരവാദിത്തബോധം വളർത്താനും ക്ലബ്ബ് ശ്രദ്ധിക്കുന്നു.

🌟 പ്രാധാന്യം

സ്കൂളിലെ അക്കാദമിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും, കൂട്ടായ പ്രവർത്തനത്തിലൂടെ ഉത്തരവാദിത്തബോധം വളർത്തുന്നതിലും സ്കൂൾ റിസോഴ്സ് ക്ലബ്ബ് ഒരു നിർണ്ണായക പങ്ക് വഹിക്കുന്നു.