ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

SSLC 2025- 103 ഫുൾ എ പ്ലസ്സ‍ുമായി  ജില്ലയിൽ ഒന്നാമത്.

ചേർത്തല : ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 2024-25 അധ്യായന വർഷം ചരിത്ര നേട്ടവുമായി മുന്നിൽ . 395 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ചുകൊണ്ട് ആലപ്പുഴ ജില്ല യിൽ തന്നെ ഏറ്റവും കൂടുതൽ എ പ്ലസുകൾ നേടുന്ന  സ്കൂളുകളിൽ ഒന്നാമതായി എത്തി. 100 കുട്ടികളാണ് ആദ്യ ഘട്ടത്തിൽ മുഴുവൻ വിഷയ ങ്ങൾക്കും എ പ്ലസ് ലഭിച്ചത്. തുടർന്ന് പുനർ മൂല്യനിർണയ ത്തിലൂടെ 3 വിദ്യാർത്ഥികൾക്ക് കുടെ മുഴുവൻ  വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തതോടെ ആകെ 103 കുട്ടികൾക്ക് മുഴുവൻ വിഷയ ങ്ങളിലും എപ്ലസ് ലഭിച്ചു. 9 വിഷയങ്ങൾക്ക് എപ്ലസ് ലഭിച്ചത്    32 ലധികം കുട്ടികൾക്കാണ്

ചിട്ടയായ പരിശീലനവും കൃത്യമായ ഇടവേളകളിൽ പഠന പുരോഗതി വിലയിരുത്തി കൈത്താങ്ങു വേണ്ട കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകിയും ചോദ്യപേപ്പർ വിശകലനം വിവിധ ക്ലാസ് ടെസ്റ്റ്, യൂണിറ്റ ടെസ്റ്റ് അടക്കം വിവിധ പ്രവർത്തനങ്ങളാണ് റിസൾട്ട് മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചത്. കുട്ടികൾക്ക് രാത്രികാല പരിശീലനങ്ങളും വൈകു ന്നേരം പ്രത്യേക  പഠന പരിപാടികളും നടത്തിയിരുന്നു.

സഹകരണ വാരാഘോഷം: പ്രസംഗമത്സരത്തിൽ ഐറിൻ റോസ് ടോണിക്ക് തിളക്കമാർന്ന നേട്ടം

സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ 9-ാം ക്ലാസ് (9F) വിദ്യാർത്ഥിനി ഐറിൻ റോസ് ടോണി രണ്ടാം സ്ഥാനം കരസ്ഥമാക്കി വിദ്യാലയത്തിന് അഭിമാനമായി. സഹകരണ പ്രസ്ഥാനത്തിന്റെ മഹത്തായ സന്ദേശവും കാലികപ്രസക്തിയും തനിമയോടെ അവതരിപ്പിച്ച ഐറിൻ, തന്റെ മികച്ച വാക്ചാതുര്യം കൊണ്ടും അവതരണശൈലി കൊണ്ടും ശ്രദ്ധേയയായി.

വാശിയേറിയ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഈ നേട്ടം കൈവരിച്ച ഐറിൻ റോസ് ടോണിയെ പ്രിൻസിപ്പൽ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, സഹപാഠികൾ എന്നിവർ അഭിനന്ദിച്ചു. ഭാവിയിൽ കൂടുതൽ വലിയ വേദികളിൽ കഴിവ് തെളിയിക്കാൻ ഐറിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

സബ്ജില്ലാ കലോത്സവം

സബ്ജില്ലാ കലോത്സവത്തിൽ വിജയക്കൊടി പാറിച്ച് ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്

സബ്ജില്ലാ കലോത്സവത്തിൽ കലയുടെ വസന്തം തീർത്ത് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അഭിമാനകരമായ നേട്ടം കൈവരിച്ചു. നൃത്തം, സംഗീതം, സാഹിത്യം, നാടകം, ചിത്രരചന തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങളിൽ സ്കൂളിലെ പ്രതിഭകൾ തങ്ങളുടെ മേധാവിത്വം തെളിയിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, ഒപ്പന, മാർഗ്ഗംകളി, വഞ്ചിപ്പാട്ട് എന്നിവയ്ക്ക് പുറമെ മംഗലം കളി, പണിയ നൃത്തം തുടങ്ങിയ തനത് കലാരൂപങ്ങളിലും, നാടകത്തിലും ഒന്നാം സ്ഥാനം നേടി ടീമുകൾ തിളങ്ങി.

ശാസ്ത്രീയ സംഗീതം, ഗസൽ, ലളിതഗാനം, മാപ്പിളപ്പാട്ട്, വയലിൻ തുടങ്ങിയ സംഗീത ഇനങ്ങളിലും; പ്രസംഗം, ഉപന്യാസം, കഥാരചന, അക്ഷരശ്ലോകം തുടങ്ങിയ സാഹിത്യ ഇനങ്ങളിലും വിദ്യാർത്ഥികൾ എ ഗ്രേഡും സ്ഥാനങ്ങളും കരസ്ഥമാക്കി. സംഘമിത്ര ഡി, നിരഞ്ജന രാജീവ് തുടങ്ങി നിരവധി കുട്ടികൾ വ്യക്തിഗത ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ചിട്ടയായ പരിശീലനത്തിലൂടെ സ്കൂളിന്റെ യശസ്സ് ഉയർത്തിയ എല്ലാ വിജയികളെയും അഭിനന്ദിക്കുന്നു.

ജി Name Item Prize Grade Photo
1 ARCHITHA SAJAN Sasthreeya Sangeetham First A
2 ANUPRIYA V A Sangha Ganam Second A
3 ANUPRIYA V A Aksharaslogam Second B
4 K S DEVIKRISHNA Prasangam - English Third A
5 K S DEVIKRISHNA Prasangam - Hindi First A
6 ANUSHYADEVI S Padyam Chollal - Tamil First A
7 SAMGHAMITHRA D Gazal Alapanam ( Urdu ) First A
8 NIRANJANA RAJEEV Bharathanatyam (Girls) First A
9 SAKTHI S KUMAR Violin - Paschathyam First A
10 ANGEL SONY & Team Nadakam HS First A
11 SAMGHAMITHRA D Lalithaganam (Girls) First A
12 ADRIJA E R & Team Vanchipattu First A
13 NIVEDITHA S PADMAM Cartoon First A
14 SHREYA SUMESH Chithra Rachana - Water Colour First A
15 SREYA RAJESH & Team Oppana (Girls) First A
16 KRISHNAGADHA M Mappilappattu (Girls) First A
17 ABHINANDANA A M & Team Malapulaya Aattam Second A
18 CELINE MARIYAM &Team Mangalam Kali First A
19 NIRANJANA RAJEEV Mohiniyattam (Girls) First A
20 ARATHI S &Team Paniya Nirtham First A
21 ANASHWARA K THEJUS& Team Sangha Nrutham (Girls) Second A
22 SAMGHAMITHRA D & Team Margamkali (Girls) First A
23 IRENE ROSE TONY Upanyasam - English First A
24 AISWARYA M A Upanyasam - Malayalam Second A
25 APARNA B Katharachana - Malayalam Second A
26 ARYANANDA S Prasangam - Malayalam First A
27 GOWRI NANDA Katharachana - English First A

ജില്ലാ കലോത്സവം

ജില്ലാ കലോത്സവത്തിൽ വിജയതിളക്കവുമായി ഗവ. ഗേൾസ് എച്ച്.എസ്.എസ്

ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ വെച്ച് നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകൾ മികച്ച വിജയം കരസ്ഥമാക്കി. കടുത്ത മത്സരങ്ങൾക്കൊടുവിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡും സ്ഥാനങ്ങളും നേടാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു. തമിഴ് പദ്യം ചൊല്ലലിൽ അനുഷ്യ ദേവി എസ്, ഉർദു ഗസൽ ആലാപനത്തിൽ സംഘമിത്ര ഡി, വഞ്ചിപ്പാട്ട് മത്സരത്തിൽ ആദ്രിജ ഇ. ആർ നയിച്ച ടീം എന്നിവർ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സ്കൂളിന്റെ അഭിമാനമായി മാറി.

കൂടാതെ, ശാസ്ത്രീയ സംഗീതത്തിൽ അർച്ചിത സാജൻ മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. സംഘനൃത്തം (ഗേൾസ്) വിഭാഗത്തിൽ അനശ്വര കെ. തേജസും സംഘവും രണ്ടാം സ്ഥാനത്തോടെ എ ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഉപജില്ലാ തലത്തിലെ മികവ് ജില്ലാ തലത്തിലും ആവർത്തിച്ച വിദ്യാർത്ഥികളെയും അവർക്ക് പരിശീലനം നൽകിയവരെയും അഭിനന്ദിക്കുന്നു.

ജി Name Item Prize Grade Photo
1 ARCHITHA SAJAN Sasthreeya Sangeetham Third A
2 ANUSHYADEVI S Padyam Chollal - Tamil First A
3 SAMGHAMITHRA D Gazal Alapanam ( Urdu ) First A
4 ADRIJA E R & Team Vanchipattu First A
5 ANASHWARA K THEJUS& Team Sangha Nrutham (Girls) Second A

സംസ്ഥാന കലോത്സവം

സ്കൂൾ കലോത്സവത്തിൽ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. വഞ്ചിപ്പാട്ട് മത്സരത്തിൽ ആദ്യ ശ്യാംകുമാർ, അദ്രിജ ഇ.ആർ, അനന്യ സുരേഷ്, അർഷ ഷിബു, അതുല്യ ഉല്ലാസ്, ചിന്മയി ജി, ദയാലക്ഷ്മി സി.ആർ, കേൾനി ജോസഫ്, ശ്രീലക്ഷ്മി എസ്, വൈഗ വിപിൻ എന്നിവർ ചേർന്ന് മികച്ച പ്രകടനം നടത്തി. സംഘനൃത്തം (പെൺകുട്ടികൾ) വിഭാഗത്തിൽ അനശ്വര കെ. തേജസ്, ആർദ്ര ആർ, ദിയ പി.എസ്, നിരഞ്ജന രാജീവ്, രാഗമാലിക ബി, സംഘമിത്ര വിശ്വജിത്ത്, ശ്രീപാർവ്വതി സജീഷ് എന്നിവർ സ്കൂളിന്റെ അഭിമാനമായി മാറി.

കൂടാതെ, വ്യക്തിഗത ഇനങ്ങളിൽ ഭരതനാട്യത്തിൽ നിരഞ്ജന രാജീവും, പദ്യം ചൊല്ലൽ (തമിഴ്) വിഭാഗത്തിൽ അനുഷ്യദേവി എസും മികവ് പുലർത്തി. ഉർദു ഗസൽ ആലാപനത്തിൽ സംഘമിത്ര ഡി മികച്ച പ്രകടനം കാഴ്ചവെച്ചു. വിജയികളായ എല്ലാ കൊച്ചു കലാകാരന്മാരെയും സ്കൂൾ വിക്കി ടീം അഭിനന്ദിക്കുന്നു.

ആലപ്പുഴ ജില്ല ശാസ്ത്രോത്സവം

ഐടി മേളയിൽ ഓവറോൾ നേടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചേർത്തല

ഓവറോൾ നേടിയ ടീം

ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 27,28 തീയതികളിൽ സെൻറ് ജോൺസ് മറ്റം സ്കൂളിൽ വച്ച് നടന്ന  ജില്ലാതല ഐടി മേളയിൽ ഓവറോൾ നേടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ . 44 പോയിന്റുകൾ നേടിയാണ് ഓവറോൾ വിഭാഗത്തിൽ എത്തിച്ചേർന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 36 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് എത്തി. ഹൈസ്കൂൾ വിഭാഗത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയാണ് ഈ വിജയം കരസ്ഥമാക്കിയത്.

സയൻസ് എച്ച് എസ് വിഭാഗത്തിൽ 39  പോയിന്റുകളുമായി രണ്ടാം സ്ഥാനത്തും ഗണിതശാസ്ത്രമേള എച്ച്എസ്  ഭാഗത്തിൽ  35 പോയിന്റുമായി ഏഴാം സ്ഥാനത്തും, സാമൂഹ്യശാസ്ത്രമേള എച്ച് എസ് വിഭാഗത്തിൽ 27 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തിച്ചേർന്നു.

  ഐടി മേള പ്രസന്റേഷൻ വിഭാഗത്തിൽ ഗായത്രി എസ് ഒന്നാം സ്ഥാനവും, മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ നിഹാരിക എസ് പത്മം ഒന്നാം സ്ഥാനവും, വെബ് പേജ് ഡിസൈനിങ്ങിൽ തസ്നിം കെ ജെ രണ്ടാം സ്ഥാനവും , ഡിജിറ്റൽ പെയിൻറിംഗ് വിഭാഗത്തിൽ നിവേദ്യത എസ് പത്മം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ശാസ്ത്രമേളയിൽ റിസർച്ച് ടൈപ്പ് പ്രോജക്ട് വിഭാഗത്തിൽ അനുഷ്യദേവി എസ് , അക്ഷയ എസ് എന്നിവർ ഒന്നാം സ്ഥാനവും,  ശാസ്ത്ര ക്വിസ് മത്സരത്തിൽ ഗായത്രി എസ്, തസ്നിം കെ ജെ എന്നിവർ രണ്ടാം സ്ഥാനവും നേടി ഗണിതശാസ്ത്രമേളയിൽ സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ വരുണ പി വി ഒന്നാം സ്ഥാനവും ഭാസ്കരാചാര്യ സെമിനാറിൽ ഇസബൽ മേരി സജിത്ത് രണ്ടാം സ്ഥാനവും , പ്രവർത്തി പരിചമേളയിൽ പോസ്റ്റർ ഡിസൈനിങ് വിഭാഗത്തിൽ നന്ദന കെ.എസ് ഒന്നാം സ്ഥാനവും, മെറ്റൽ എൻഗ്രേവിങ് വിഭാഗത്തിൽ നിയാ പ്രഭാഷ് ഒന്നാം സ്ഥാനവും , കയർ ഡോർ മാറ്റ് വിഭാഗത്തിൽ അഭിരാമി ബിജു ഒന്നാം സ്ഥാനവും   കരസ്ഥമാക്കി.  10 കുട്ടികളാണ് പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാനതല മേളയിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയത്.ആദ്യമായാണ് സ്കൂൾ ജില്ലാതലത്തിൽ ഒന്നാമത് എത്തുന്നത്.

സംസ്ഥാന ശാസ്ത്രോത്സവത്തിൽ വിജയതിളക്കവുമായി ഗവ. ഗേൾസ് എച്ച്.എസ്.എസ്

ഐ.ടി മേള

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് അഭിമാനകരമായ നേട്ടം. ഐ.ടി മേളയിൽ സംസ്ഥാനതലത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ, ജില്ലാതല ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടിയിരുന്നു. ഐ.ടി വിഭാഗത്തിൽ നിവേദിത എസ്. പത്മം (ഡിജിറ്റൽ പെയിന്റിംഗ്), ഗായത്രി എസ് (മൾട്ടിമീഡിയ പ്രസന്റേഷൻ) എന്നിവർ എ ഗ്രേഡ് നേടി. തസ്നി കെ. ജെ (വെബ് ഡിസൈനിങ്) ബി ഗ്രേഡും, നിഹാരിക എസ്. പത്മം (മലയാളം ടൈപ്പിംഗ്) സി ഗ്രേഡും കരസ്ഥമാക്കി.

സയൻസ് മേള ,ഗണിതശാസ്ത്രമേള

സയൻസ് മേള റിസർച്ച് ടൈപ്പ് പ്രോജക്ട് വിഭാഗത്തിൽ അനുഷ്യ ദേവി, അക്ഷയ എസ് എന്നിവരും, ഗണിതശാസ്ത്രമേള സിംഗിൾ പ്രോജക്ട് ഇനത്തിൽ വരുണ പി. വി-യും എ ഗ്രേഡ് നേടി മികവ് തെളിയിച്ചു. പ്രവൃത്തിപരിചയ മേളയിലും സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു; മെറ്റൽ എൻഗ്രേവിംഗിൽ നിയ പ്രഭാഷ്, പോസ്റ്റർ ഡിസൈനിംഗിൽ നന്ദന കെ. എസ്, കയറുൽപ്പന്ന നിർമ്മാണത്തിൽ അഭിരാമി ബിജു എന്നിവർ എ ഗ്രേഡ് സ്വന്തമാക്കി വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി.

ദേശീയ അംഗീകാരത്തിന്റെ നിറവിൽ: ശക്തി എസ്. കുമാറിന് ഇൻസ്പെയർ മാനക് അവാർഡ്

ശക്തി

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും നൂതന ആശയങ്ങളും വളർത്തുന്നതിനായി കേന്ദ്ര സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന അഭിമാനകരമായ പദ്ധതിയാണ് 'ഇൻസ്പെയർ മാനക്' (INSPIRE - MANAK) അവാർഡ്. 2025-ലെ ഈ അംഗീകാരം കരസ്ഥമാക്കിക്കൊണ്ട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മിടുക്കിയായ ശക്തി എസ്. കുമാർ വിദ്യാലയത്തിന്റെ യശസ്സ് വാനോളമുയർത്തി.

ആലപ്പുഴ ജില്ലയിൽ നിന്ന് കടുത്ത മത്സരത്തിനൊടുവിൽ ഈ അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട 13 പ്രതിഭകളിൽ ഒരാളായി മാറാൻ ശക്തിക്ക് സാധിച്ചത് വലിയ നേട്ടമാണ്. ശാസ്ത്രരംഗത്തെ മികവിനും സർഗാത്മക ചിന്തയ്ക്കുമുള്ള അംഗീകാരമാണിത്.

ഹരിതവിദ്യാലയം റിയാലിറ്റി ഷോ: ഗവ. ഗേൾസ് എച്ച്.എസ്.എസ് ആദ്യ റൗണ്ടിലേക്ക്

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അഭിമാനകരമായ 'ഹരിതവിദ്യാലയം' റിയാലിറ്റി ഷോയുടെ സീസൺ നാലിലെ ആദ്യ റൗണ്ടിലേക്ക് ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ ജില്ലയിൽ നിന്നും ആകെ തെരഞ്ഞെടുക്കപ്പെട്ട മൂന്നു വിദ്യാലയങ്ങളിൽ ഒന്നായും, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് യോഗ്യത നേടിയ രണ്ട് വിദ്യാലയങ്ങളിൽ ഒന്നായും മാറാൻ സ്കൂളിന് സാധിച്ചത് ഇരട്ടിമധുരമായി. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം നിലനിർത്തുന്നതിനോടൊപ്പം, കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച വിജയമാണ് വിദ്യാലയം കരസ്ഥമാക്കുന്നത്.

വൈവിധ്യമാർന്നതും സാമൂഹ്യപ്രതിബദ്ധതയുള്ളതുമായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തെ ഈ അംഗീകാരത്തിന് അർഹമാക്കിയത്. വിദ്യാർത്ഥികൾക്കുള്ള തയ്യൽ പരിശീലന പദ്ധതിയായ 'ഇതൾ', കാർഷിക മേഖലയിൽ ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നിവ പരിശീലിപ്പിക്കുന്ന 'മുകുളം', ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വീടുകളിലെത്തി കമ്പ്യൂട്ടർ പരിശീലനം നൽകുന്ന സാന്ത്വന പദ്ധതി എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. കൂടാതെ സജീവമായ സ്കൂൾ റേഡിയോ, ഐ.ടി പരിശീലനം തുടങ്ങിയ നൂതന ആശയങ്ങൾ നടപ്പിലാക്കി മികവിന്റെ കേന്ദ്രമായി സ്കൂൾ മാറിയിരിക്കുന്നു.

ഹരിതവിദ്യാലയം റിയാലിറ്റി ഷോ: ഗവ. ഗേൾസ് എച്ച്.എസ്.എസ് രണ്ടാം റൗണ്ടിലേക്ക്


ചേർത്തല: പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും (KITE) സംയുക്തമായി സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം സീസണിൽ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. സംസ്ഥാനത്തെ മികച്ച 85 സ്കൂളുകൾ പങ്കെടുത്ത ആദ്യ റൗണ്ടിൽ നിന്ന് ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ചാണ് നമ്മുടെ സ്കൂൾ ഈ നേട്ടം കൈവരിച്ചത്.

സ്കൂളിന്റെ അക്കാദമിക് നിലവാരം, ഐ.ടി അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം എന്നിവ വിലയിരുത്തിയാണ് ഈ സെലക്ഷൻ.

സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ തിളക്കമാർന്ന നേട്ടം: ഇസബൽ മേരി സജിത്തിന് എ ഗ്രേഡ്

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംസ്ഥാനതല ഗണിതശാസ്ത്ര മേളയിൽ മികച്ച വിജയം കരസ്ഥമാക്കി ഇസബൽ മേരി സജിത്ത് നാടിന്റെയും വിദ്യാലയത്തിന്റെയും അഭിമാനമായി മാറി. ഗണിതശാസ്ത്ര 'സെമിനാർ' മത്സരവിഭാഗത്തിൽ മാറ്റുരച്ച ഇസബൽ, തന്റെ വിഷയത്തിലുള്ള അഗാധമായ അറിവും അവതരണത്തിലെ മികവും കൊണ്ട് വിധികർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റുകയും തിളക്കമാർന്ന 'എ' ഗ്രേഡ് സ്വന്തമാക്കുകയും ചെയ്തു.

പ്രാദേശിക, ജില്ലാതല മത്സരങ്ങളിൽ നിന്നുള്ള കടുത്ത മത്സരങ്ങളെ അതിജീവിച്ച് സംസ്ഥാനതലത്തിൽ എത്തിച്ചേർന്ന ഈ നേട്ടം, ഇസബലിന്റെ കഠിനാധ്വാനത്തിന്റെയും ഗണിതശാസ്ത്രത്തോടുള്ള വലിയ അഭിരുചിയുടെയും തെളിവാണ്. വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയ ഈ വിജയം സഹപാഠികൾക്കും മറ്റ് വിദ്യാർത്ഥികൾക്കും വലിയൊരു പ്രചോദനമാണ്

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സബ്ജില്ലാതല മത്സരം

ഗാന്ധി ഉത്സവം ക്വിസ് മത്സരം

സംസ്ഥാന കലോത്സവ വേദിയിൽ തിളങ്ങി 'ഇതൾ'; നമ്മുടെ വിദ്യാലയത്തിന് പ്രദർശന വിപണന മേളയിൽ അഭിമാന പങ്കാളിത്തം

ആലപ്പുഴ/തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവൃത്തി പഠന വിഭാഗം സംഘടിപ്പിച്ച പ്രദർശന വിപണന മേളയിൽ ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച പങ്കാളിത്തം. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി നിർവ്വഹിച്ചു.

ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് നമ്മുടെ സ്കൂളിൽ നിന്നുള്ള മയൂഖ, നന്ദന എന്നീ വിദ്യാർത്ഥിനികളും മിഷ ടീച്ചറുമാണ് മേളയിൽ പങ്കെടുത്തത്. സ്കൂളിലെ പ്രൊഡക്ഷൻ യൂണിറ്റായ 'ഇതളി'ൽ (Idhal) അംഗങ്ങളായ കുട്ടികൾ സ്വയം നിർമ്മിച്ച വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചതും വിപണനം നടത്തിയതും.

മേളയിൽ ഏറെ ശ്രദ്ധേയമായത് മയൂഖയുടെ പ്രകടനമായിരുന്നു. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിവിധ ആഭരണങ്ങൾ തത്സമയം നിർമ്മിച്ചു നൽകി മയൂഖ സന്ദർശകരുടെ പ്രത്യേക പ്രശംസ നേടി. കുട്ടികളിലെ തൊഴിൽ നൈപുണ്യവും സംരംഭകത്വവും വളർത്തുന്നതിൽ നമ്മുടെ സ്കൂൾ മുന്നിലാണെന്ന് തെളിയിക്കുന്നതായി ഈ പങ്കാളിത്തം. സ്കൂൾ അധികൃതരും പി.ടി.എയും മിഷ ടീച്ചറെയും മിടുക്കികളായ വിദ്യാർത്ഥിനികളെയും അഭിനന്ദിച്ചു.

ദുർഗ്ഗാഭാവത്തിൽ ചുവടുവെച്ച് ചേർത്തല ഗേൾസ്; സംഘനൃത്തത്തിൽ സംസ്ഥാനതല 'എ' ഗ്രേഡ്

ചേർത്തല: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഉഗ്രരൂപിണിയായ ആദിപരാശക്തിയുടെ ഭാവപ്പകർച്ചയുമായി ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ടീം. ചടുലമായ നൃത്തച്ചുവടുകളും വേറിട്ട പ്രമേയവും സമന്വയിപ്പിച്ച സംഘനൃത്തത്തിന് സംസ്ഥാനതലത്തിൽ 'എ' ഗ്രേഡ് ലഭിച്ചു.

മഹിഷാസുരൻ ഉൾപ്പെടെയുള്ള അസുരന്മാരെ നിഗ്രഹിച്ച് പ്രപഞ്ചത്തെ സംരക്ഷിക്കുന്ന, സിംഹവാഹിനിയായ ദുർഗ്ഗാദേവിയുടെ യോദ്ധാവായ ഭാവമാണ് നൃത്തത്തിന് ഇതിവൃത്തമായി സ്വീകരിച്ചത്. നിരവധി ആയുധങ്ങളേന്തിയ ദേവിയുടെ കരുത്തും മാതൃഭാവവും ഒരേപോലെ വേദിയിൽ ആവിഷ്കരിച്ചപ്പോൾ അത് കാണികൾക്ക് നവ്യാനുഭവമായി.

സ്കൂളിന്റെ ഈ ഉജ്ജ്വല വിജയത്തിന് പിന്നിൽ അനശ്വര കെ. തേജസ്, ആർദ്ര ആർ, ദിയ പി.എസ്, നിരഞ്ജന രാജീവ്, രാഗമാലിക ബി, സംഗമിത്ര വിശ്വജിത്ത്, ശ്രീപാർവ്വതി സജീഷ് എന്നീ മിടുക്കികളാണ് അണിനിരന്നത്. കൃത്യമായ ചുവടുകളും ഏകോപനവും നൃത്തത്തിന്റെ മാറ്റ് കൂട്ടി. കേരളത്തിലെ മികച്ച ടീമുകളോട് മത്സരിച്ച് എ ഗ്രേഡ് നേടിയ നർത്തകിമാരെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂൾ അധികൃതരും പി.ടി.എയും അനുമോദിച്ചു.

ഗസൽ മാധുര്യവുമായി സംഗമിത്ര; ഉറുദു ഗസൽ ആലാപനത്തിൽ സംസ്ഥാനതല 'എ' ഗ്രേഡ്

ചേർത്തല: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദിയെ സംഗീതസാന്ദ്രമാക്കി ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സംഗമിത്ര ഡി. ഉറുദു ഗസൽ ആലാപനത്തിൽ ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് സംഗമിത്ര 'എ' ഗ്രേഡ് കരസ്ഥമാക്കി.

ഉറുദു ഭാഷയുടെ തനിമയും ഗസലിന്റെ ആത്മാവും ചോരാതെ സംഗമിത്ര നടത്തിയ ആലാപനം വിധികർത്താക്കളുടെ പ്രത്യേക പ്രശംസ നേടി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സംഗമിത്രയുടെ സംഗീതത്തോടുള്ള അർപ്പണബോധമാണ് സംസ്ഥാനതലത്തിലെ ഈ വലിയ വിജയത്തിന് പിന്നിൽ. സ്കൂളിന്റെ കലാപരമ്പരയിലെ തിളക്കമാർന്ന അധ്യായമായി ഈ നേട്ടം മാറി.

തമിഴ് പദ്യപാരായണത്തിൽ മിന്നുന്ന നേട്ടം; അനുഷ്യാദേവിക്ക് സംസ്ഥാനതല 'എ' ഗ്രേഡ്

ചേർത്തല: വാക്കുകളുടെ കൃത്യതയും ഭാവപൂർണ്ണമായ അവതരണവും സമന്വയിപ്പിച്ച് തമിഴ് പദ്യം ചൊല്ലൽ മത്സരത്തിൽ സ്കൂളിന്റെ അഭിമാനമായി അനുഷ്യാദേവി എസ്. തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അനുഷ്യ 'എ' ഗ്രേഡ് കരസ്ഥമാക്കി.

തമിഴ് ഭാഷയിലെ പദ്യങ്ങളുടെ സൗന്ദര്യവും ഈണവും ചോരാതെ അനുഷ്യ നടത്തിയ അവതരണം ശ്രദ്ധേയമായി. ശാസ്ത്രമേളയിൽ കപ്പയും തേങ്ങാവെള്ളവും ഉപയോഗിച്ചുള്ള പ്രോജക്റ്റിലൂടെ സംസ്ഥാനതലത്തിൽ തിളങ്ങിയ അനുഷ്യ, കലാരംഗത്തും തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ്.

ലിറ്റിൽ കൈറ്റ്സ് അവാർഡിൽ തിളങ്ങി ചേർത്തല ഗേൾസ്; തുടർച്ചയായി രണ്ടാം തവണയും പുരസ്കാരം

ചേർത്തല: സംസ്ഥാനത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കായി നൽകുന്ന ലിറ്റിൽ കൈറ്റ്സ് അവാർഡ് തുടർച്ചയായി രണ്ടാം തവണയും സ്വന്തമാക്കി ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ആലപ്പുഴ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് സ്കൂൾ ഈ അഭിമാന നേട്ടം ആവർത്തിച്ചത്.

വിദ്യാലയത്തിനകത്തും പുറത്തും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നടത്തിയ മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളാണ് ഈ പുരസ്കാരത്തിന് അർഹമാക്കിയത്. അമ്മമാർക്കായി നടത്തിയ ഡിജിറ്റൽ സാക്ഷരതാ ക്ലാസ്സുകൾ, ഭിന്നശേഷി വിദ്യാർത്ഥികൾക്കും വയോജനങ്ങൾക്കും നൽകിയ കമ്പ്യൂട്ടർ പരിശീലനം എന്നിവ ശ്രദ്ധേയമായിരുന്നു. കൂടാതെ വിവിധ സർക്കാർ സേവനങ്ങൾക്കായി ഒരുക്കിയ ഹെൽപ്പ് ഡെസ്ക്കുകൾ, മികച്ച രീതിയിലുള്ള ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ എന്നിവയും അവാർഡ് നിർണ്ണയത്തിൽ നിർണ്ണായകമായി.

ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ആരിഫ് വി.എ, കീർത്തിമോൻ, പ്രിയാ മൈക്കിൾ, രജനി മൈക്കിൾ എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

അഗ്രി ഫെസ്റ്റ് 2025-26: ഗാന്ധിസ്മാരക പുരസ്കാരം ഏറ്റുവാങ്ങി ചേർത്തല ഗേൾസ് സ്കൂൾ

ചേർത്തല: ഗാന്ധിസ്മാരക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'അഗ്രി ഫെസ്റ്റ് 2025-26'-ൽ മികച്ച കാർഷിക പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം സ്വന്തമാക്കി ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന മാതൃകാപരമായ കാർഷിക പദ്ധതികൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം ലഭിച്ചത്.

സംസ്ഥാന കുട്ടി കർഷക അവാർഡ് നേടിയ പാർവതി ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികളുടെ സജീവ പങ്കാളിത്തവും, സ്കൂൾ പി.ടി.എയുടെയും അധ്യാപകരുടെയും നിരന്തരമായ പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിൽ. കൃഷി ഒരു സംസ്കാരമായി വളർത്തിയെടുക്കുന്നതിൽ സ്കൂൾ കാട്ടുന്ന താല്പര്യം അവാർഡ് നിർണ്ണയത്തിൽ പ്രത്യേക പരാമർശം അർഹിച്ചു. ചടങ്ങിൽ സ്കൂൾ അധികൃതരും കാർഷിക ക്ലബ്ബ് അംഗങ്ങളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.