2025 വരെ2025-26


ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ



ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ ഉന്നമനത്തിനും വ്യക്തിത്വ വികസനത്തിനുമായി ശക്തമായി പ്രവർത്തിക്കുന്ന ഒരു ഏകോപിത യൂണിറ്റ് എസ്പിസി സജീവമായി പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ സാമൂഹിക ബോധവും നേത്യത്വഗുണങ്ങളും വളർത്തുന്ന നിരവധി പ്രവർത്തനങ്ങളിലൂടെ ഈ യൂണിറ്റ് സ്കൂളിലെ പഠനാന്തരീക്ഷത്തെ കൂടുതൽ സജീവവും സൃഷ്ടിപരവുമായതാക്കുന്നു. വിവിധ ക്ലബ് പ്രവർത്തനങ്ങൾ, പരിശീലന പരിപാടികൾ, സമൂഹസേവന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികൾക്ക് അവരുടെ കഴിവുകളും താല്പര്യങ്ങളും പ്രകടിപ്പിക്കാൻ ഈ യൂണിറ്റ് മികച്ച അവസരം ഒരുക്കുന്നു.

ദിനാചരണങ്ങൾ ഭംഗിയായി ആചരിക്കുന്നത് എസ്പിസി യൂണിറ്റിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. ദേശീയ ദിനങ്ങൾ മുതൽ ആരോഗ്യവും പരിസ്ഥിതിയും women empowerment പോലുള്ള വിഷയങ്ങളോട് ബന്ധപ്പെട്ട പ്രത്യേക ദിവസങ്ങൾ വരെ സൃഷ്ടിപരമായ പരിപാടികളിലൂടെ ആഘോഷിക്കുന്നു. വിദ്യാർത്ഥികൾക്കിടയിൽ ഉത്തരവാദിത്വബോധം, ഐക്യബോധം, സാമൂഹിക പങ്കാളിത്തം എന്നിവ വളർത്താൻ സഹായിക്കുന്ന ഈ ദിനാചരണങ്ങൾ, അവരുടെ സമഗ്രമായ വളർച്ചയ്ക്ക് വഴിയൊരുക്കുന്നു. സ്കൂളിന്റെ സമഗ്ര പുരോഗതിയിൽ എസ്പിസി യൂണിറ്റ് നിർണായക പങ്ക് വഹിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്.

"https://schoolwiki.in/index.php?title=Student_Police_Cadet&oldid=2906846" എന്ന താളിൽനിന്ന് ശേഖരിച്ചത്