പടനിലം എച്ച് എസ് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2025-26
ഹരിതം സീഡ് ക്ലബ്ബ്
2025 26 അധ്യായന വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആരംഭിച്ചു. സ്കൂളിൽ ആരംഭിച്ചജൈവ പച്ചക്കറി കൃഷി സ്കൂൾ മാനേജർ ശ്രീ അശോകൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന മരം മുത്തശ്ശിയെ കുട്ടികൾ ആദരിച്ചു.
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. പടനിലം പി എച്ച് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. സിക്ക് ഓൺ റ്റു ലൈഫ് പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്കൂളിന്റെ മുൻപിൽ തയ്യാറാക്കിയ നോട്ടീസ് ബോർഡിൽ ലഹരിക്കെതിരെയുള്ള സന്ദേശ വാക്യങ്ങൾ സ്റ്റിക്കി നോട്ടിൽ എഴുതി പതിപ്പിച്ചു. ക്യാമ്പയിനിൽ എക്സൈസ് ഓഫീസർ ആരോഗ്യ പ്രവർത്തകർ മാനേജർ ഹെഡ്മിസ്ട്രസ് പ്രിൻസിപ്പൽ അധ്യാപകർ, ജനപ്രതിനിധികൾ പിടിഎ അംഗങ്ങൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു
ഡോക്ടർസ് ഡേ

സീ ഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു. യുവ ഡോക്ടർ ശ്രീ. ഘന ശ്യാം സ്കൂളിലെത്തുകയും കുട്ടികളുമായി സംവ ദി ക്കുകയും ചെയ്തു. ജനകീയ ഡോക്ടർമാരായ സുശീലാ ദേവി,ശശിധരൻ എന്നിവരെ കുട്ടികൾ അവരുടെ വീട്ടിൽ എത്തി ആദരിച്ചു. ഡോക്ടർ ശശിധരൻ അദ്ദേഹം രചിച്ച പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.

ശലഭ ഉദ്യാനം
ജൂലൈ 13, സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽശലഭ ഉദ്യാനം ഒരുക്കി. ശലഭങ്ങളുടെ വൈവിധ്യത്തെ തിരിച്ചറിയുന്നതിനും അവരെ ആകർഷിക്കുന്നതിനു വേണ്ടി സ്കൂൾ അങ്കണത്തിലാണ് ഉദ്യാനം ഒരുക്കിയത്. 200 ബന്തി തൈകളും സ്കൂൾ അങ്കണത്തിൽ വച്ചുപിടിപ്പിച്ചു
കൊയ്ത്തുൽസവം
സ്കൂളിലെ കരനെൽകൃഷി വിളവെടുപ്പ് നവംബർ 7 നു സ്കൂൾ മാനേജർ ശ്രീ അശോകൻ നായർ നടത്തുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പൽ, HM അധ്യാപകർ കുട്ടികൾ എന്നിവർ പങ്കാളികളായി
സാമൂഹ്യ നന്മ കുട്ടികളിൽ കുട്ടികളിൽ സാമൂഹ്യനന്മ വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സിഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാരുംമൂട് സ്ഥാപിച്ചിട്ടുള്ള ഭക്ഷണ അലമാരയിലേക്ക് ഭക്ഷണപ്പൊതി നൽകി. ചാരുംമൂട്ടിൽ വെച്ചിട്ടുള്ള ഭക്ഷണ അലമാരയിലേക്കാണ് കുട്ടികൾ ശേഖരിച്ച 70 പൊതികൾ നൽകിയത്. സ്കൂൾ മാനേജർ ശ്രീ അശോകൻ നായർ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനുഖാൻ, വാർഡ് മെമ്പർ ഗീതാ അപ്പുക്കുട്ടൻ അധ്യാപകർ കുട്ടികൾ എല്ലാവരും ചേർന്ന് അർഹരായ വൃദ്ധജനങ്ങൾക്ക് പൊതിച്ചോറ് കൈമാറി
അടുക്കള തോട്ടം സിഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം നിർമ്മിച്ചു വഴുതന,വെണ്ടകം, പച്ചമുളക്,തക്കാളി, കറിവേപ്പില എന്നിവ ഗ്രോബാഗിലാണ് കൃഷി ചെയ്തത്.അതോടൊപ്പം തന്നെ ഇഞ്ചി,മഞ്ഞൾ കോവൽ ഇവയുടെ തൈ കളും വെച്ചുപിടിപ്പിച്ചു.

കര നെൽ കൃഷി

പഴയ കതിർ പുതിയ കൈകളിൽ എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിൽ 60 ഗ്രോബാഗുകളിലായി നെൽകൃഷി ആരംഭിച്ചു. സ്കൂൾ മാനേജർ ശ്രീ അശോകൻ നായർ പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മുറ്റത്തൊരു ഔഷധത്തോട്ടം പദ്ധതിയുമായി സീഡ് ക്ലബ്ബ്

പടനിലം: പടനിലം എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഔഷധസസ്യത്തോട്ട നിർമ്മാണം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എസ് രാജി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഔഷധസസ്യങ്ങളുടെ ആവശ്യകതയെ പറ്റിയും സംരക്ഷണത്തെപ്പറ്റിയും യുവതലമുറയെ പഠിപ്പിക്കുന്ന ഈ പദ്ധതിക്ക് മുൻകൈ എടുത്ത സീഡ് ക്ലബിനെയും കോഓർഡിനേറ്റർ റസീന ടീച്ചറിനെയും അഭിനന്ദിച്ചു.