ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ ഗ്രന്ഥ ശാലയിൽ ആയിരത്തിൽ പരം പുസ്തകങ്ങളുണ്ട്. 2024-25 വർഷത്തിൽ ലിറ്റിൽ കൈറ്റ്സിന്റെയും ലൈബ്രറി കൗൺസിലിന്റെയും നേതൃത്വത്തിൽ എസ് പി സി, സ്കൗട്ട & ഗൈഡ്സ്, ജെ ആർ സി എന്നിവയുടെ സഹകരണത്തോടെ പൂർണ്ണമായും കമ്പ്യൂട്ടർ വത്കരിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയറായ കോഹ ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ വത്കരണത്തിന് ചുക്കാൻ പിടിച്ചത് ലൈബ്രറിയുടെ ചാർജ് വഹിക്കുന്ന, ലൈബ്രറി ബിരുദം നേടിയ ഈ വിദ്യാലയത്തിലെ ഫിസിക്കൽ സയൻസ് അധ്യാപിക കൂടിയായ സൈറ ഇ ആണ്. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ബാർകോഡ് രേഖപ്പെടുത്തിയ കാർഡ് ഉപയോഗിച്ച് എളുപ്പത്തിൽ ആവശ്യമായ പുസ്തകങ്ങൾ എടുക്കാൻ കഴിയും.