ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/സ്കൗട്ട്&ഗൈഡ്സ്/2025-26


ബ്രൗൺസി- 2K25' ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
മങ്ങാട്: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് (ബ്രൗൺസി 2 K25 )ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു . പി ടി എ വൈസ് പ്രസിഡണ്ട് പി പി അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ജാസ്മിൻ തൗഫീഖ് , സ്കൗട്ട്സ് & ഗൈഡ്സ് ജില്ല ട്രഷറർ പി നികേഷ് കുമാർ,സീനിയർ അസിസ്റ്റൻറ് വി അബ്ദുസ്സലിം, എന്നിവർ സംസാരിച്ചു. സ്കൗട്ട് മാസ്റ്റർമാരായ, ടി പി മുഹമ്മദ് ബഷീർ, അബ്ദുൾ സലാം വി.എച്ച് ,ഗൈഡ് ക്യാപ്റ്റൻമാരായ സരിമ കെ എം, വിന്ധ്യ വി പി എന്നിവർ നേതൃത്വം നൽകി. ഓവർ നൈറ്റ് ഹൈക്ക്, ബി പി സിക്സ്, ക്യാമ്പ് ഫയർ, സർവ്വമത പ്രാർത്ഥന, ടി ടി ആർ, ബാക്ക് വുഡ് മാൻസ് കുക്കിംഗ്, പയനിയർ തുടങ്ങിയവ ക്യാമ്പിന് മാറ്റ് കൂട്ടി.
എസ് എം സി ചെയർമാൻ ശ്രീ ബിജിത്ത് ലാൽ ക്യാമ്പ് സമാപന സന്ദേശം നൽകി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തവും സഹകരണവും ക്യാമ്പ് മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സാധിച്ചു.