ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ് കല്ലാർകുട്ടി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ സോഷ്യൽ സർവീസ് സ്കീം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം 2023-24 അധ്യയനവർഷത്തിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം എന്ന ഒരു പുതിയ പദ്ധതി സ്കൂളിൽ ആരംഭിച്ചു. വിദ്യാർത്ഥികളുടെ സാമൂഹ്യ സേവനത്തെ കുറിച്ചുള്ള പ്രായോഗിക ജ്ഞാനം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതിയാണിത്.താൻ ജീവിക്കുന്ന ചുറ്റുപാടിനെയും സമൂഹത്തെയും അതിലൂടെ ലോകത്തെയും മനസ്സിലാക്കുക, നേരനുഭവങ്ങൾ നേടുക, സാമൂഹ്യ സേവന പ്രതിബദ്ധത സമാർജിക്കുന്നതിനുള്ള സാധ്യത സൃഷ്ടിക്കുക എന്നീ ലക്ഷങ്ങളോടെ ആരംഭിച്ച പദ്ധതിയാണിത്.ക്ലാസ് മുറിക്കും വിദ്യാലയത്തിനും പുറത്തുള്ള ലോകത്തെ അറിയുവാനും ഉൾക്കൊള്ളുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.