ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/ലിറ്റിൽകൈറ്റ്സ്/2025-28
| 42007-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42007 |
| യൂണിറ്റ് നമ്പർ | LK/2018/42007 |
| ബാച്ച് | 2025 2028 |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | Thiruvananthapuram |
| വിദ്യാഭ്യാസ ജില്ല | Attingal |
| ഉപജില്ല | Attingal |
| ലീഡർ | manjeesh M P |
| ഡെപ്യൂട്ടി ലീഡർ | Anha Fathima |
| കൈറ്റ് മെന്റർ 1 | Simi Suresh |
| കൈറ്റ് മെന്റർ 2 | Ramsiya B |
| അവസാനം തിരുത്തിയത് | |
| 22-05-2026 | Ramsiya |
പ്രവേശനം നേടിയ കുട്ടികൾ
| SI No. | Name | Class |
| 1 | ADIL MUHAMMED N | 8B |
| 2 | ADIL SUDHEER | 8C |
| 3 | AJMALSHAH S | 8B |
| 4 | AMEENA SUDHEER | 8C |
| 5 | ANANYA S S | 8B |
| 6 | ANHA FATHIMA A | 8B |
| 7 | ANUNANDA K S | 8A |
| 8 | ARABHI B.M | 8C |
| 9 | ARJUN.S | 8C |
| 10 | AROMAL R D | 8C |
| 11 | ATHULATHUL MISIRIYA | 8B |
| 12 | BISMI.S.S. | 8B |
| 13 | DEVANANDA B | 8A |
| 14 | FAWZIYYA BEEGAM K | 8C |
| 15 | GOUTHAM M A | 8B |
| 16 | HAJIRA N S | |
| 17 | HAJRA S | 8A |
| 18 | HANNA MARIYAM | 8C |
| 19 | JADEETHA FATHIMA. S | 8C |
| 20 | MANJEESH M P | 8A |
| 21 | MUHAMMAD FARDAN S | 8A |
| 22 | MUHAMMED ADNAN N | 8A |
| 23 | MUHAMMED BASITH M | 8C |
| 24 | MUHAMMED BILAL S | 8B |
| 25 | MUHAMMED HARIS.N.S | 8B |
| 26 | PRAJIN P.A | 8A |
| 27 | RAYAAN FATHIMA ZAHRA S | 8C |
| 28 | SAFA FATHIMA | 8C |
| 29 | SAID ALI S J | 8C |
| 30 | SHAHANA FATHIMA SHAJAHAN | 8C |
| 31 | SHAHEER S | 8C |
| 32 | SHEFEEK S | 8A |
| 33 | SIVA R A | 8C |
| 34 | SURYA NARAYANAN M A | 8A |
| 35 | SURYA S | 8A |
| 36 | THASLEEMA J | 8A |
| 37 | VAIGA A S | 8A |
| 38 | VIDHU VISWAM V | 8C |
അഭിരുചി പരീക്ഷ - ബോധവൽക്കരണ ക്ലാസ്
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.
അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു.
അപേക്ഷകൾ LKMS സൈറ്റിൽ ഉൾപ്പെടുത്തിയ ശേഷം പ്രിന്റൗട്ട് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025
സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്. സെർവർ ഉൾപ്പെടെ 8 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തി. മൂന്ന് ബാച്ചുകളായി 47 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.
അഭിരുചി പരീക്ഷ ഫലം
2025 - 2028 വർഷത്തെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷയുടെ അന്തിമ ഫലം 2025 ജൂലൈ 10ന് പ്രസിദ്ധീകരിച്ചു. 38 അംഗങ്ങൾ ഉൾപ്പെട്ട ബാച്ചിന് കൈറ്റിന്റെ അനുമതി ലഭിച്ചു.
പ്രിലിമിനറി ക്യാമ്പ് 2025-2028


2025-2028 ബാച്ചിലെ വിദ്യാർത്ഥികളുടെ പ്രാഥമിക ക്യാമ്പ് 2025 സെപ്റ്റംബർ 10ന് രാവിലെ 9.30 മുതൽ 3മണി വരെ സ്കൂൾ വച്ച് നടത്തി. 37വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. ആറ്റിങ്ങൽ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ. മുരളീധരൻ സർ ക്യാമ്പിനു നേതൃത്വം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകൾ ഉൾപ്പെട്ട പരിശീലന പരിപാടി അംഗങ്ങൾക്ക് ആസ്വാദ്യകരമായിരുന്നു.
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം രക്ഷിതാക്കളുടെ ബോധവൽക്കരണ ക്ലാസ് നടന്നു. 19 രക്ഷാകർത്താക്കൾ പങ്കെടുത്തു. രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റി വ്യക്തമായ അവബോധം പ്രിയ ടീച്ചർ നൽകുകയുണ്ടായി. രക്ഷാകർത്താക്കളുടെ ഭാഗത്തു നിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു
റൊട്ടീൻ ക്ലാസ്[തിരുത്തുക | മൂലരൂപം തിരുത്തുക][തിരുത്തുക | മൂലരൂപം തിരുത്തുക]
ലിറ്റിൽ കൈറ്റ്സ് 2025.-28 ബാച്ചിന്റെ റൊട്ടീൻ ക്ലാസ് ആരംഭിച്ചു. ഹൈടെക് ഉപകരണങ്ങളുടെ പരിപാലനവും ഉപയോഗവും ആയിരുന്നു ആദ്യ ക്ലാസ്. ആനിമേഷന്റെ അനന്തസാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന ഗ്രാഫിക് ഡിസൈനിങ് ക്ലാസും പൂർത്തിയായിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഗ്നും ഇമേജ് മാനിപുലേഷൻ പ്രോഗ്രാം (GIMP) ആണ് ഗ്രാഫിക് ഡിസൈനിങ് പരിശീലനത്തിനായി ഉപയോഗിക്കുന്നത്. ഇങ്ക് സ്കേപ്പ് എന്ന സോഫ്റ്റ്‌വെയറും കുട്ടികൾ പരിചയപ്പെടുന്നുണ്ട്.കുട്ടികളെ ഇംഗ്ലീഷീനോടൊപ്പം മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തുന്നതിനും പരിശീലിക്കുന്നതിനുമായുള്ള മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകൾ ആരംഭിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബർ ഓഫീസ് റൈറ്റർ ആപ്ലിക്കേഷൻ ആണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ടൈപ്പിങ്ങിനു ശേഷം ആകർഷകമായി പേജ് ഡിസൈൻ ചെയ്യാനും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ലളിതമായ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാൻ ഇതിലൂടെ കുട്ടികൾക്ക് സാധിക്കും. ഒമ്പതാം ക്ലാസിൽ ഇതിന്റെ അഡ്വാൻസ് ലെവൽ ആപ്ലിക്കേഷനായ സ്ക്രൈബസും കുട്ടികൾക്ക് പഠിക്കാനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടി പഠിക്കുന്നതിലൂടെ പേജ് ഡിസൈനിങ്ങിൽ (ഡി. ടി. പി.) മികച്ച അവസരമാണ് കുട്ടികൾക്ക് തുറന്നു കിട്ടുന്നത്.അതിന് ശേഷം മീഡിയ ആൻഡ് ഡോക്യൂമെന്റഷൻ ക്ലാസ്സുകൾ നടത്തി ഒരു പ്രവർത്തനം അല്ലെങ്കിൽ സ്കൂളിൽ നടക്കുന്ന ഒരു പരിപാടി എങ്ങനെ കൃത്യമായും വ്യക്തമായും സംഗ്രഹിച്ച് ഒരു ഡോക്യുമെൻറായി മാറ്റാം എന്നതാണ് ആദ്യത്തെ പരിശീലനം. ജേണലിസത്തിന്റെ ബാലപാഠമായി നമുക്ക് ഈ ക്ലാസുകളെ കണക്കാക്കാവുന്നതാണ്. റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ, പാലിക്കേണ്ട മര്യാദ ഇവയെല്ലാം ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്യാമറ എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം, ഫോട്ടോഗ്രാഫിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വീഡിയോ പകർത്തേണ്ട വിവിധ രീതികൾ വീഡിയോ എഡിറ്റിംഗ്, ഓഡിയോ എഡിറ്റിംഗ് എന്നിവയും പരിശീലിപ്പിക്കുന്നുണ്ട്. സൗജന്യ സോഫ്റ്റ്‌വെയറുകളായ കേഡൻ ലൈവ്, ഒഡാസിറ്റി തുടങ്ങിയവയാണ് പ്രധാനമായും പരിശീലനത്തിന് ഉപയോഗിക്കുന്നത്.എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് സിലബസിലെ അവസാന സെക്ഷനാണ് സ്ക്രാച്ച് പ്രോഗ്രാമിംഗ്.സങ്കീർണമായ കോഡിങ് രീതികൾ ഒഴിവാക്കി ബ്ലോക്ക് പ്രോഗ്രാമിങ്ങിലൂടെ യാണ് ക്ലാസുകൾ നടക്കുന്നത്. കുട്ടികൾക്ക് രസകരമായി പരിശീലിക്കാവുന്ന സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. മാർച്ച് പകുതിയോടെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ അവസാനിച്ചിട്ടുണ്ട്.
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഒന്നാം ഘട്ടം[തിരുത്തുക | മൂലരൂപം തിരുത്തുക][തിരുത്തുക | മൂലരൂപം തിരുത്തുക]

2025-2028 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 14 മെയ് ,2025 വ്യാഴാഴ്ച രാവിലെ 9 .30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂളിൽ നടന്നു .ജി എം വി & എച് എസ് എസ് ൽ നിന്നും സുജ ടീച്ചർ ക്ലാസ് നയിച്ചു .ക്ലാസ്സിൽ ഇന്നത്തെ സമൂഹത്തിനു ആവശ്യമായ വീഡിയോ എഡിറ്റിംഗ് ,വീഡിയോ നിർമ്മാണം എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു. കുട്ടികൾക്ക് എങ്ങനെ ഒരു നല്ല വീഡിയോ നിർമ്മിക്കാം എന്നതിനെ കുറിച്ച് വളരെ വ്യക്തമായ ധാരണ കിട്ടുകയും ചെയ്തു.ഇത്തരം പരിശീലന പരിപാടികൾ കുട്ടികൾക്ക് നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിച്ചു.