എസ് എൻ വി എൽ പി എസ് താമല്ലാക്കൽ/പ്രവർത്തനങ്ങൾ/2025-26
2025 ജൂൺ 2 ന് സ്കൂൾ മാനേജർ ശ്രീ.ശശികുമാർ അധ്യക്ഷനായ പ്രവേശനോത്സവ ചടങ്ങുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ.കെ.സുധീർ നിർവഹിച്ചു.807ാം നമ്പർ എസ്എൻഡിപി ശാഖായോഗം വക കുട്ടികൾക്ക് ബുക്ക് വിതരണം ഉണ്ടായിരുന്നു.ശാഖാ യോഗം സെക്രട്ടറി ശ്രീ.സനൽകുമാർ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.HM ശ്രീമതി.അമ്പിളി എൽ സ്വാഗതം ആശംസിച്ചു. മറ്റ് അദ്ധ്യാപകർ യോഗത്തിന് ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി.സുജ ജി. കൃതജ്ഞത രേഖപ്പെടുത്തി.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രതിജ്ഞ,പോസ്റ്റർ തയ്യാറാക്കൽ, വൃക്ഷത്തൈ നടീൽ എന്നീ പ്രവർത്തനങ്ങൾ നടത്തി
വായന മാസാചരണത്തോട് അനുബന്ധിച്ച് പോസ്റ്റർ തയ്യാറാക്കൽ, റാലി, ക്വിസ് മത്സരം, വായന മത്സരം, കഥപറയൽ, പ്രസംഗം, വായനക്കുറിപ്പുകൾ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി.
ജൂൺ 26 ന് പിടിഎ പൊതുയോഗവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടന്നു.
പിടിഎ പ്രസിഡൻ്റ് ശ്രീമതിസൗമ്യ രാജേഷ് അധ്യക്ഷയായ ചടങ്ങിൽ HMശ്രീമതി അമ്പിളി ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ശ്രീ ശശികുമാർ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.വാർഡ് മെമ്പർ ശ്രീ കെ സുധീർ SSLC യ്ക്ക് full A+വാങ്ങിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നിർവഹിച്ചു.സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയംഗം ശ്രീ സുഭാഷ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.മുട്ടം സിആർ ആചാര്യ സാറിൻ്റെ ബോധവൽക്കരണ ക്ലാസ് ഉണ്ടായിരുന്നു.പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു. അധ്യാപിക ശ്രീമതി സുജ ടീച്ചർ യോഗത്തിന് രേഖപ്പെടുത്തി.
ജൂലൈ 14ന് വിഷ രഹിത പച്ചക്കറി കുട്ടികൾക്ക് കുട്ടികൾക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ അടുക്കളത്തോട്ടത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ കെ സുധീർ നിർവഹിച്ചു.















