കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട/E CUBE
പഠന പിന്തുണ പ്രവർത്തനങ്ങൾ
ഇ ക്യൂബ് ഹിന്ദി
➢ ജില്ലയിലെ 11 യുപി സ്കൂളുകളിലായി ഇ ക്യൂബ് ഹിന്ദി യുടെ പൈലറ്റ് പദ്ധതി
ആരംഭിക്കുകയും എല്ലാ സ്കൂളുകളും തികഞ്ഞ ആത്മവിശ്വാസത്തോടെയും
പ്രതീക്ഷയോടെയും കൂടി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്.
കുട്ടികൾക്കും അധ്യാപകർക്കും ഗുണകരമായ ലാംഗ്വേജ് ലാബിന്റെ പ്രവർത്തനം
അടുത്തവർഷം ജൂൺ മാസം മുതൽ ആരംഭിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത്
നല്ലതായിരിക്കും.
➢ പൈലറ്റ് സ്കൂളുകൾ വിസിറ്റ് ചെയ്യുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും
ചെയ്തു.
➢ കുട്ടികൾക്ക് പഠന പുരോഗതി ഉണ്ടായതായി അധ്യാപകർ നിന്നും മനസ്സിലാക്കാൻ
കഴിഞ്ഞു.
➢ ചില സ്കൂളുകൾ റോൾപ്ലേകൾ സംഘടിപ്പിച്ചു - ജി യു പി എസ് പ്രക്കാനം, എസ്സ് വി
എൻ എസ്സ് എസ്സ് കുന്നം.
➢ ഇ-ക്യൂബ് മികവ് കണ്ടെത്തുന്നതിനായി കുട്ടികളുടെ മികവുകൾ പരിശോധിക്കപ്പെടണം.
➢ ഇ ക്യൂബിന്റെ സഹായത്തോടുകൂടി ഹിന്ദി ഭാഷാപ്രയോഗം മനസ്സിലാക്കുകയും
ഉച്ചാരണശുദ്ധിയോടു കൂടി വായിക്കുന്നതിനുള്ള കുട്ടിയുടെ കഴിവ് വർദ്ധിക്കുകയും
ചെയ്തു.
➢കുട്ടികളുടെ പദസമ്പത്ത് വർദ്ധിക്കുകയും അത് വിവിധ മേഖലകൾ
ഉപയോഗിക്കുവാനുള്ള കഴിവ് കൂടുകയും ചെയ്യുന്നു.
➢ഇ ക്യൂബിലുള്ള പുതിയ പദങ്ങൾ ഉപയോഗിച്ച് ശബ്ദകോശ് തയ്യാറാക്കാൻ കഴിഞ്ഞു.
➢മികച്ച ലാംഗ്വേജ് ലാബുകൾ ഉള്ള സ്കൂളുകൾക്ക് ഗ്രേഡുകൾ നിശ്ചയിക്കപ്പെടണം.മികച്ച ഗ്രേഡുകൾ ലഭിച്ചവർക്ക് സ്മാർട്ട് ലാബ് അനുവദിക്കണം
➢ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ഇ ക്യൂബ് ഹിന്ദിയുടെ പ്രവർത്തനം അടുത്ത വർഷം വ്യാപിപ്പിക്കാം
ഇ-ക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ്
➢ഈ അധ്യയന വർഷത്തെ E -cube English പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിച്ചു.
➢ജില്ലയിലെ ഓരോ സബ് ജില്ലയിൽ നിന്നും 5 സ്കൂളുകൾ വീതം പൈലറ്റ്
സ്കൂളുകളായി തിരഞ്ഞെടുത്തു.
➢ ഈ സ്കൂളുകളിൽ നിന്നുള്ള ഓരോ അദ്ധ്യാപകർക്ക് വീതം ജില്ലയിലെ 2
കേന്ദ്രങ്ങളിൽ വച്ച് ജൂലൈ 25 ന് ഒരു റിഫ്രഷർ ട്രെയിനിങ്ങ് നൽകി ആവശ്യമായ
നിർദ്ദേശങ്ങൾ നല്കി.
➢ ആഴ്ചയിൽ ഒരു ഇഗ്ലീഷ് പിരീഡ് ലാംഗ്വേജ് ലാബിന്റെ പ്രവർത്തനത്തിനായി മാറ്റി വച്ചു
2025 ജനുവരി 22 ന് പൈലറ്റ് പ്രവർത്തനങ്ങൾ നടത്തുന്ന 55 സ്കൂളുകളിലെ
ഇംഗ്ലീഷ് അധ്യാപകരുടെ ഓൺലൈൻ മീറ്റിങ്ങ് നടത്തി പ്രവർത്തനങ്ങൾ
അവലോകനം ചെയ്യുകയും മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ നൽകി.
➢ജില്ലയിൽ 55 സ്കൂളുകളിൽ ആണ് ഈ വർഷം പൈലറ്റ് പ്രവർത്തനങ്ങൾ
നടത്തിയത്. പൈലറ്റ് സ്കൂളുകളിൽ ചുമതലയുള്ള എംടി വിസിറ്റ് ചെയ്യുകയും . പ്രഥമ
അധ്യാപകർ, കുട്ടികൾ, ഇംഗ്ലീഷ് അധ്യാപകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി
പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു.
➢ പരിമിതമായ ലാപ്ടേ ാപ്പുകളുള്ള സ്കൂളുകൾക്ക് വ്യക്തിഗത പ്രവർത്തനങ്ങൾ
ചെയ്യാൻ ബുദ്ധിമുട്ടു നേരിടുന്നു. അതിനാൽ കഥാഭാഗങ്ങളുടെ Listening, Reading
ആക്റ്റിവിറ്റികൾ Projector ഉപയോഗിച്ച് screen ൽ കാണിക്കുകയും
പ്രവർത്തനങ്ങൾ പിന്നിട് സ്വയം ചെയ്യുകയും ചെയ്യുന്നു. Recording activities
ചെയ്യുന്നതിനാണ് കുട്ടികൾ ഏറെ താല്പര്യം കാണിക്കുന്നത്.
➢ ഭിന്ന നിലവാരക്കാരായ കുട്ടികൾക്ക് കൂടുതൽ പ്രയോജനം ചെയ്യുന്ന പ്രവർ
ത്തനങ്ങളാണ് ഇ ക്യൂബിൽ ഉള്ളത്. മിക്ക സ്കൂളുകളുടെയും മികവുത്സവങ്ങളിൽ, ഇക്യൂബിലൂടെ കുട്ടികൾ കൈവരിച്ച അറിവുകൾക്കനുസരിച്ച് വിവിധ പ്രവർത്തനങ്ങൾ
ആസൂത്രണം ചെയ്യുകയുണ്ടായി.