ഗവ യു പി എസ് പാലുവള്ളി/ക്ലബ്ബുകൾ/2025-26
ദൃശ്യരൂപം
ഇക്കോ ക്ലബ്ബ്-25-26
ജൂൺ 5 പരിസ്ഥിതി ദിനം
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയന വര്ഷം ആദ്യം ഏറ്റെടുത്തു നടത്തിയ പ്രവർത്തനമാണ് ഇക്കോ ക്ലബ്ബിന്റെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കലും പ്രവർത്തനോദ്ഘാടനവും.പരിസ്ഥിതി ദിനത്തിൽ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ഏറ്റുചൊല്ലുകയും ചെയ്തു. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം എച്ച് എം കുട്ടികളെ അറിയിച്ചു. ഫലവൃക്ഷത്തൈ നട്ടു കൊണ്ട് എച്ച് എം പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. കുട്ടികളുടെ പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവയും പരിസ്ഥിതി ദിന ക്വിസ് മത്സരവും നടന്നു.